Header 1 vadesheri (working)

ഇ.ഡി.പരിശോധന പൂര്‍ത്തിയായി, ഗോകുലം ഗോപാലനെ ചെന്നൈക്ക് വിളിപ്പിച്ചു.

Above Post Pazhidam (working)

കോഴിക്കോട്: കോഴിക്കോട് ഗോകുലം ഗ്രൂപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന പൂര്‍ത്തിയായി. കോഴിക്കോട്ടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനായി ചെന്നൈയിലേക്ക് വിളിപ്പിച്ചു. ചെന്നൈയിലെ ഓഫിസിലേക്ക് എത്രയും വേഗം എത്താനാണ് ഇ.ഡിയുടെ നിര്‍ദേശം. കോഴിക്കോട് അരയിടത്തുപാലത്തുള്ള ഗോകുലം ഗ്രാന്റ് കോര്‍പറേറ്റ് ഓഫിസിലെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. അതിനിടയിലാണ് ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം ചെന്നൈയിലേക്ക് പുറപ്പെട്ടു. ചെന്നൈയിലെ ചിറ്റി ഓഫീസിലാകും ഇനി ചോദ്യം ചെയ്യല്‍. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ധനകാര്യ സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് തുടരുകയാണ്. 1,000 കോടി രൂപയുടെ വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഫെമ (ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, 1999) നിയമ പ്രകാരമാണ് പരിശോധന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ പണം ഇടപാടുമായി ബന്ധപ്പട്ടാണ് പരിശോധനകള്‍ നടക്കുക.

First Paragraph Rugmini Regency (working)

അതേസമയം ഗോകുലം സ്ഥാപനങ്ങള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും കേരളത്തിലും തമിഴ്നാട്ടിലുമായി 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സംശയമെന്നും ഇഡി പറഞ്ഞു. അനധികൃതമായി വിദേശത്ത് സ്വത്ത് സമ്പാദിച്ചുവെന്നും സമീപകാല വിവാദങ്ങളുമായി പരിശോധനക്ക് ബന്ധമില്ലയെന്നും ഇഡി വ്യക്തമാക്കി. എമ്പുരാന്‍ സിനിമ ദേശീയതലത്തില്‍ വിവാദമായിരിക്കെയാണ് സിനിമയുടെ നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിന് മുമ്പും ഗോകുലം ഗ്രൂപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണ പരിശോധന നടന്നിരുന്നു.

Second Paragraph  Amabdi Hadicrafts (working)

2017ല്‍ നടന്ന പരിശോധനയില്‍ 1100 കോടി രൂപയുടെ കണക്കില്‍ പെടാത്ത വരുമാനം ഗോകുലം ഗ്രൂപ്പിന് ഉള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചിട്ടിയില്‍ നിന്നുള്ള വരുമാനം, റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചു എന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാത്തില്‍ നികുതി ഇനത്തില്‍ 330 കോടി രൂപയും നികുതി വെട്ടിച്ചതിനുള്ള പിഴയും അടക്കാന്‍ ഗോകുലം ഗ്രൂപ്പിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെടുകയാണ് അന്ന് ചെയ്തത്. … ഇതിന് ശേഷം സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടന്നപ്പോഴും ഗോകുലം നോട്ടപ്പുള്ളിയായി.

അടുത്തിടെ നിരവധി തവണ ഇഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയെ മറയാക്കി കള്ളപ്പണം വെളിപ്പിച്ചു എന്ന ആരോപണമാണ് ഉയര്‍ന്നത്. തമിഴ്നാട്ടിലെ വിതരണ ചുമതലയുണ്ടായിരുന്ന ഗോകുലം മൂവീസ് തീയറ്ററുകളുമായി ഒത്തുകളിച്ചു കള്ളപ്പണം വെളിപ്പിച്ചെന്നാണ് ആക്ഷേപം. പ്രദര്‍ശനത്തിന് അഞ്ചും ആറും മണിക്കൂര്‍ മുന്‍പുതന്നെ ബുക്കിങ് ആപ്പില്‍ ഹൗസ്ഫുള്ളായി കാണിക്കുന്ന ചില സിനിമകള്‍ പകുതിയില്‍ അധികം ഒഴിഞ്ഞ സീറ്റുകളോടെ പ്രദര്‍ശിപ്പിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും അടക്കമാണ് ഇ.ഡിക്കു പരാതി ലഭിച്ചത്.

കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ഇറങ്ങുന്നതിനു മുന്‍പു തന്നെ ലക്ഷക്കണക്കിനു രൂപയുടെ സൗജന്യ ടിക്കറ്റുകള്‍ ലോബിയുടെ കൈവശം എത്തും. ഇതു മുഴുവന്‍ സിനിമയുടെ യഥാര്‍ഥ ടിക്കറ്റ് കലക്ഷനായി കണക്കില്‍ വരും എന്നതാണ് തന്ത്രം ഇത്തരം ലോബിയുമായി സഹകരിക്കാന്‍ തയാറാകാത്ത നിര്‍മാതാക്കളുടെ സിനിമകളെ തിയറ്ററില്‍ നിന്നു പിന്‍വലിക്കാന്‍ ചരടുവലിക്കുന്നതായും പരാതിയില്‍ ഉയര്‍ന്നിരുന്നു. മഞ്ഞുമ്മല്‍ ബോയ്സിന്റെ മറവില്‍ വന്‍ കള്ളപ്പണം വെളിപ്പിക്കല്‍ നടന്നെന്നാണ് ആക്ഷേപം. ഈ പശ്ചാത്തലാണ് ഗോകുലത്തില്‍ ഇഡി എത്തിയതും. അതേസമയം റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളുമായുള്ള ഗോകുലം ഗോപാലിന്റെ സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവ് കൂടിയാണ് ഗോകുലം ഗോപാലന്‍. സിനിമയിലെ ഗുജറാത്ത് വംശഹത്യയെ സൂചിപ്പിച്ച രംഗങ്ങള്‍ ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചിരുന്നു. തിയേറ്ററില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രം വീണ്ടും റീ എഡിറ്റ് ചെയ്താണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. ‘എമ്പുരാന്‍’ സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരില്‍ സംഘ്പരിവാര്‍ നേതാക്കള്‍ കടുത്ത വിദ്വേഷ പ്രസ്താവനകളുമായി രംഗത്തുവന്നിരുന്നു. ലൈയ്ക്ക പ്രൊഡക്ഷന്‍സ് നിര്‍മാണത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ഗോകുലം ഗോപാലന്‍ ‘എമ്പുരാന്‍’ ഏറ്റെടുത്തത്.

വിവാദമായതോടെ, പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സംവിധായകന്‍ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ല എന്നും ഗോപാലന്‍ വിശദീകരിച്ചിരുന്നു. പിന്നാലെ, സിനിമയില്‍ പലരംഗങ്ങളിലും കടുംവെട്ട് നടത്തുകയും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്തു.