ക്ഷേത്രങ്ങൾക്ക് ഗുരുവായൂർ ദേവസ്വം ധന സഹായം,2.17 കോടി വിതരണം ചെയ്തു

Above Post Pazhidam (working)

കോട്ടയം : ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി ഗുരുവായൂർ ദേവസ്വം അനുവദിച്ച ക്ഷേത്ര ധനസഹായ വിതരണത്തിൻ്റെ ആദ്യഘട്ടം ദേവസ്വം മന്ത്രി വാസവൻ ഉദ്ഘാടനം ചെയ്തു .ഗുരുവായൂരിൽ വിപുലവും വിശാലവുമായ അടിസ്ഥാന സൗകര്യ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ദേവസ്വം നടപടി സ്വീകരിച്ചു വരുകയാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം സുഗമമായ ദർശനത്തിന് സൗകര്യംഒരുക്കണമെന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.

Poonthanam
Rugmani 700-200

ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രാങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യാതിഥിയായി. ,അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എംപി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് , എംഎൽഎമാരായ .മാണി.സി. കാപ്പൻ, . ചാണ്ടി ഉമ്മൻ, ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .സി.മനോജ്, കെ.പി.വിശ്വനാഥൻ ,
മനോജ് ബി നായർ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഏറ്റുമാനൂർ നഗരസഭ കൗൺസിലർ .സുരേഷ് ആർ നായർ എന്നിവർ സന്നിഹിതരായി.

Vasudev Inn

ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ് ബി നായർ സ്വാഗതവും കെ.പി.വിശ്വനാഥൻ കൃതജ്ഞതയും രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ഉൾപ്പെടുന്ന തെക്കൻ മേഖലയിലെ ആറു ജില്ലകളിലെ 314 ക്ഷേത്രങ്ങൾക്കായി 2 കോടി പതിനേഴ് ലക്ഷത്തി പന്ത്രണ്ടായിരം രൂപയുടെ ധനസഹായമാണ് ചടങ്ങിൽ വിതരണം ചെയ്തത്…