Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം ഇതര ക്ഷേത്ര ധനസഹായം 10 കോടി.

Above Post Pazhidam (working)

ഗുരുവായൂർ : ഇതര ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണത്തിന് ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ക്ഷേത്ര ധനസഹായത്തുക പത്തുകോടിയായി ഉയർത്തി. ദേവസ്വം ഭരണസമിതി തീരുമാനത്തോടെ ജീർണ്ണാവസ്ഥയിലുള്ള കൂടുതൽ പൊതു ക്ഷേത്രങ്ങൾക്ക് പുനരുദ്ധാരണത്തിനായി ഗുരുവായൂർ ദേവസ്വത്തിൻ്റെ സഹായം ലഭ്യമാകും. 2025 വർഷത്തെ ധനസഹായ വിതരണത്തിൻ്റെ ആദ്യഘട്ടം തെക്കൻ മേഖലയിലെ ക്ഷേത്രങ്ങൾക്കാണ്.

Arya bhavan inner


മാർച്ച് 30 ഞായറാഴ്ച രാവിലെ 10 ന് കോട്ടയം ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രാങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി .വി.എൻ.വാസവൻ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിക്കും. എം പിമാരായ ജോസ്.കെ.മാണി ,അഡ്വ.കെ. ഫ്രാൻസിസ് ജോർജ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് .പി.എസ്.പ്രശാന്ത് എന്നിവർ വിശിഷ്ടാതിഥികളാകും. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യാതിഥിയായി പങ്കെടുക്കും.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

ചടങ്ങിൽ കോട്ടയം ജില്ലയിലെ എംഎൽഎമാരായ . തിരുവഞ്ചൂർ രാധാകൃഷ്ണൻ ,.മോൻസ് ജോസഫ്, .മാണി.സി. കാപ്പൻ, .സി.കെ.ആശ, ചാണ്ടി ഉമ്മൻ, .സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജോബ് മൈക്കിൾ ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ .മാനവേദൻ രാജ, .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .സി.മനോജ്,.കെ.പി.വിശ്വനാഥൻ ,
മനോജ് ബി നായർ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഏറ്റുമാനൂർ നഗരസഭ കൗൺസിലർ ശ്രീ.സുരേഷ് ആർ നായർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ഉൾപ്പെടുന്ന തെക്കൻ മേഖലയിലെ ആറു ജില്ലകളിലെ 314 ക്ഷേത്രങ്ങൾക്കായി 2 കോടി പതിനേഴ് ലക്ഷത്തി പന്ത്രണ്ടായിരം രൂപയുടെ ധനസഹായമാണ് ചടങ്ങിൽ വിതരണം ചെയ്യുന്നത്.. 2024 ൽ തെക്കൻ മേഖലയിലെ 252 ക്ഷേത്രങ്ങൾക്ക് 1 കോടി 40 ലക്ഷം രൂപായുടെ ധനസഹായം കൈമാറിയിരുന്നു. സംസ്ഥാനത്തെ മറ്റ് 8 ജില്ലകളിലെ ക്ഷേത്രങ്ങൾക്കുള്ള ധനസഹായവും വൈകാതെ നൽകും

First Paragraph Jitesh panikar (working)