
ചാവക്കാട് ശുചിത്വ സംഗമം സംഘടിപ്പിച്ചു.

ചാവക്കാട് : മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ സംഘടിപ്പിച്ച ശുചിത്വ സംഗമം എംഎൽഎ എൻ.കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ശുചിത്വ അംബാസിഡർ പിടി കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് . സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാഹിന സലിം, അബ്ദുൽ റഷീദ് പി എസ്, ബുഷറ ലത്തീഫ്, അഡ്വ. മുഹമ്മദ് അൻവർ എ വി, പ്രസന്ന രണദിവെ,
കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, കെ വി സത്താർ കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി ജീനാ രാജീവ്എന്നിവർ സംസാരിച്ചു
