Post Header (woking) vadesheri

ഭഗവാൻ ജനപഥത്തിൽ,നിലവിളക്കും നിറപറയും വെച്ച് ഭക്തർ

Above Post Pazhidam (working)

ഗുരുവായൂര്‍ : പള്ളിവേട്ട ചടങ്ങുകൾക്കായി ഭഗവാൻ ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്കിറങ്ങി. വൈകീട്ടത്തെ ദീപാരാധനക്ക് ശേഷമാണ് ഭഗവാൻ ഗ്രാമപ്രദക്ഷിണത്തിനായി സ്വര്‍ണ്ണകോലത്തില്‍ പുറത്തിറങ്ങിയത്. പുറത്തേയ്‌ക്കെഴുെള്ളിപ്പിനുമുമ്പ് കൊടിമരതറയില്‍ സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ വെച്ച് ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ഹരി നമ്പൂതിരി ദീപാരാധന നടത്തി. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര മതിൽക്കകം വിട്ടു പുറത്തിറങ്ങിയ ഭഗവാനെ ക്ഷേത്രം ഊരാളൻ , ചെയർ മാൻ ഭരണ സമിതി അംഗങ്ങൾ , അഡ്മിനിസ്ട്രറ്റർ ക്ഷേത്രം ഡി എ എന്നിവർ ചേർന്ന് നിറ പറ വെച്ച് വരവേറ്റു .

Ambiswami restaurant

പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളം അകമ്പടി സേവിച്ച പുറത്തേയ്‌ക്കെഴുെന്നള്ളിപ്പിന്, ഭഗവാന്റെ സ്വര്‍ണ്ണകോലം കൊമ്പന്‍ ദാമോദര്‍ദാസ് ശിരസ്സിലേറ്റുവാങ്ങിയപ്പോള്‍, വിഷ്ണുവും, രവീകൃഷ്ണനും, ചെന്താമരാക്ഷനും, അക്ഷയ് കൃഷ്ണയും ഇടം-വലം പറ്റാനകളായി. കൊടി, തഴ, സൂര്യമറ, മുത്തുകുട, കുത്തുവിളക്കുകള്‍, വെഞ്ചാമരം, ആലവട്ടം, എന്നിവയും വാളും, പരിചയും ഏന്തിയ കൃഷ്ണനാട്ടം കലാകാരന്‍മാരുടെ അകമ്പടിയോടെയും പുറത്തേക്കിറങ്ങിയ ഭഗവാനെ ഭക്തർ നിലവിളക്കും നിറ പറയും വെച്ച് എതിരേറ്റു.

Second Paragraph  Rugmini (working)

രാത്രി പള്ളിവേട്ട കഴിഞ്ഞ് ശ്രീകോവിലിനു പുറത്ത് നമസ്‌കാര മണ്ഡപത്തിലെ ശയ്യാഗൃഹത്തില്‍ കണ്ണന്‍ പള്ളിയുറങ്ങും. പള്ളിയുറങ്ങുന്ന വെള്ളിക്കട്ടിലിന് ചുറ്റും കാനനഛായ ഒരുക്കി ധാന്യമുളകള്‍ നിരത്തും. കഴകക്കാര്‍ കാവല്‍ നില്‍ക്കും. ഭഗവാന്റെ ഉറക്കം തടസ്സപ്പെടാതിരിക്കാന്‍ ക്ഷേത്രപരിസരം നിശ്ശബ്ദമാകും. നാഴികമണി പോലും ശബ്ദിക്കില്ല. ബുധനാഴ്ച ആറാട്ടു ദിനത്തില്‍ പുലര്‍ച്ചെ അഞ്ചിന് പശുക്കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ഭഗവാന്‍ പള്ളിയുണരുക. നീരാട്ട് കഴിഞ്ഞ ഭട്ടതിരിയുടെ പുരാണ പാരായണം കേട്ട് ശ്രീലകത്തേക്ക് എഴുന്നള്ളിക്കും. രാവിലെ 8ന് ശേഷം മാത്രമെ ഭക്തർക്ക് ദർശനം അനുവദിക്കുകയുള്ളൂ. വിവാഹം, തുലാഭാരം, ചോറൂണ്, വാഹന പൂജ വഴിപാടുകളും രാവിലെ എട്ടിന് ശേഷം മാത്രമാണ്. ഉച്ചകഴിഞ്ഞ് നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല