
അഡ്വ.എഡ്വിന ബെന്നിയെ ആദരിച്ചു

തൃശൂർ : സർഗ്ഗശേഷിയിലൂടെ മാതൃകയായ അഡ്വ.എഡ്വിന ബെന്നിയെ ആദരിച്ചു. തൃശൂർ സാംസ്കാരിക അക്കാദമി തൃശൂർ പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് പ്രൊഫ.വി.പി.ജോൺസ് അഡ്വ. എഡ്വിനയെ ആദരിച്ചത്. എൽ എ ഡി സി എസ് അഭിഭാഷകയായ എഡ്വിനയുടെ നിയമ പോരാട്ടത്തിൻ്റെ ഫലമായാണ് ഇന്ത്യയിലെ മുഴുവൻ എൽ എ ഡി സി എസ് അഭിഭാഷകർക്കും പ്രസവാനുകൂല്യം നൽകുവാൻ നാഷണൽ ലീഗൽ സർവ്വീസസ് അഥോറിറ്റി – നാൽസ- ഉത്തരവിട്ടത്.

പ്രസവാനുകൂല്യം നിഷേധിക്കപ്പെട്ടപ്പോൾ എഡ്വിന ഇത് സംബന്ധമായി കേരള ഹൈകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. എഡ്വിന ബെന്നി മികച്ച പ്രഭാഷകയും അവതാരകയും യുട്യൂബറുമാകുന്നു. തൃശൂർ ഗവണ്മെൻ്റ് ലോ കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എഡ്വിന കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ എൽ ബി റാങ്ക് ഹോൾഡറുമാണ്. ചടങ്ങ് പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്തു. കെ.പി.മനോജ് കുമാർ, മോഹൻദാസ് പാറപ്പുറത്ത്, ശപത്ഥ്, മാധവിക്കുട്ടി, രാജൻ എലവത്തൂർ എന്നിവർ പ്രസംഗിച്ചു
