Post Header (woking) vadesheri

ഗുരുവായുരിൽ ഉത്സവ തിരക്കിനിടയിൽ വിവാഹ തിരക്കും

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്ര നഗരി ഇന്ന് അഭൂത പൂർവ ഭക്ത ജനത്തിരക്കിന് സാക്ഷ്യം വഹിച്ചു . ഉത്സവ തിരക്കിന് പുറമെ 114 വിവാഹങ്ങളും ക്ഷേത്രത്തിൽ നടന്നു . പടിഞ്ഞാറേ നടയിലെ പ്രസാദ കൗണ്ടറിൽ നിന്നും പ്രസാദം വാങ്ങാനായി നിന്നവരുടെ വരി കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപം വരെ നീണ്ടു . തിരക്കുള്ള ദിവസങ്ങളിൽ കൂടുതൽ പ്രസാദ വിതരണ കൗണ്ടർ തുറന്നിരുന്നുവെങ്കിൽ ഭക്തർക്ക് മണിക്കൂറുകൾ വാരി നിന്ന് വല യേണ്ടി വരുമായിരുന്നില്ല

Ambiswami restaurant

.അവധി ദിനമായതിനാൽ പ്രസാദ ഊട്ടിൽ 24,000 ലേറെ ഭക്തർ പങ്കെടുത്തു . രാവിലെ 9 മണിക്ക് തുടങ്ങിയ പ്രസാദ ഊട്ട് വൈകിട്ട് 4 മണിവരെ നീണ്ടു. രാത്രിയിൽ വടക്കേ നടയിൽ നൽകുന്ന പ്രസാദ ഊട്ട് രാത്രി ഏറെ വൈകിയും തുടർന്നു . തിങ്കളാഴ്ച എട്ടാം വിളക്കിന് ദേശ പകർച്ച നൽകുന്നതിനാൽ രാത്രി പ്രസാദ ഊട്ട് ഉണ്ടായിരിക്കില്ല . ഞായറാഴ്ച പന്തിക്കും പകർച്ചയ്ക്കു മായി 90 ചാക്ക് മട്ട അരിയും 148 ചാക്ക് വെള്ള അരി യും വേണ്ടി വന്നു

Second Paragraph  Rugmini (working)

തിങ്കളാഴ്ച രാവിലെ കഞ്ഞിക്കും പുഴുക്കിനും ആയി 85 ചാക്ക് മുതിര ,85 ചാക്ക് മട്ട അരി 2500 കിലോ ചക്ക എന്നിവയും രസ കാളന് 7500 ലിറ്റർ തൈരും 2500 നാളികേരവും ആദ്യ ഘട്ടത്തിൽ ഉപയോഗിക്കും 140 ചാക്ക് വെള്ള അരിയാണ് . ദേശ പകർച്ചക്ക് വേണ്ടി വരിക എന്നാണ് പ്രാഥമിക വിലയിരുത്തൽ .എട്ടാം വിളക്കിന് അതിവിശിഷ്ടമായ ഉത്സവബലി ചടങ്ങ് നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ മുതൽ ദർശന നിയന്ത്രണം ഉണ്ടാകും.

ഗുരുവായൂർ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന അമൂല്യങ്ങളായ ചമയങ്ങളുടെ പ്രദർശനം തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും. പള്ളിവേട്ട,ആറാട്ട് ദിനങ്ങളിൽ
(മാർച്ച് 18, 19 ) ചമയപ്രദർശനം ഭക്ത ജനങ്ങൾക്ക് കാണാം.തെക്കേ നട ശ്രീവത്സം അനക്സ് മന്ദിരത്തിലെ കൃഷ്ണഗീതി ഹാളിലാണ് പ്രദർശനം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. ക്ഷേത്രം
ശ്രീകോവിലിൽ ഉണ്ടായിരുന്ന പഴയ ചുമർചിത്രങ്ങൾ, പഴയ പഴുക്കാമണ്ഡപം, കൃഷ്ണനാട്ടം ചമയങ്ങൾ, ക്ഷേത്രത്തിലുള്ള ആന ചമയങ്ങൾ എന്നിവയുൾപ്പെടെ പ്രദർശനത്തിലുണ്ടാകും. ഇതാദ്യമായാണ് ദേവസ്വം നേതൃത്വത്തിൽ ചമയപ്രദർശനം ഒരുക്കുന്നത്

Third paragraph