
ഉത്സവകാലത്തും ഗുരുവായൂർ ക്ഷേത്രത്തിൽ കടുത്ത ആചാര ലംഘനം

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ കടുത്ത ആചാര ലംഘനം .ഞായറാഴ്ച നാലമ്പലത്തിനകത്ത് ഭഗവാനെ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിച്ചു വെച്ചില്ല . .രാവിലെ പന്തീരടിക്ക് ശേഷം ശ്രീഭൂത ബലി നടക്കുമ്പോൾ ശ്രീ കോവിലിനു വലത് വശം ഉള്ള സപ്ത മാതൃക്കൾക്ക് സമീപം ആണ് സ്വർണ പഴുക്കാ മണ്ഡപത്തിൽ സ്വർണ തിടമ്പ് എഴുന്നള്ളിച്ചു വെക്കേണ്ടത് . ഭഗവാന്റെ സാന്നിധ്യത്തിൽ ആകണം സപ്ത മാതൃക്കൾക്ക് ബലി തൂകേണ്ടത്. ആ താന്ത്രിക ചടങ്ങി നാണ് ഇന്ന് ഭംഗം വന്നത് .

ഉത്സവം കൊടികയറിയാൽ രാവിലെ സപ്തമാതൃക്കൾക്ക് സമീപവും , രാത്രി വടക്കേ നടയിലുമാണ് സ്വർണ പഴുക്കാ മണ്ഡപത്തിൽ ഭഗവാൻ എഴുന്നുള്ളത് . ക്ഷേത്രത്തിൽ പുണ്യാഹം ആയ കാരണം പറഞ്ഞാണ് സ്വർണ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിച്ചു വെക്കുന്ന ചടങ്ങ് ദേവസ്വം ഒഴിവാക്കിയതത്രെ .ശനിയും ,ഞായറും ക്ഷേത്രത്തിൽ അശുദ്ധി സംഭവിച്ചു പുണ്യാഹം ആയിരുന്നു . അധികൃതരുടെ സൗകര്യത്തിനു വേണ്ടി ക്ഷേത്രത്തിലെ പല താന്ത്രിക ചടങ്ങുകളും ഒഴിവാക്കുമോ എന്നാണ് ഭക്തർ ആശങ്ക പെടുന്നത് .

. കഴിഞ്ഞ ദിവസം രാത്രി പഴുക്കാമണ്ഡപം തൊഴാൻ എത്തിയ ഒരു ഭക്തനെ കഴുത്തിന് പിടിച്ചു പുറത്താക്കിയത് വിവാദമായിരുന്നു . ചൊവല്ലൂർ ഉള്ള ഒരു ഭക്തനെയാണ് സെക്യൂരിറ്റി ജീവനക്കാർ ആക്രമിച്ചത് . ഇദ്ദേഹത്തിന്റെ കുടുംബത്തിൽ സ്വത്ത് തർക്കം നടക്കുന്നുണ്ട് , ഇതിന്റെ പ്രതികാര മായി ക്ഷേത്ര കഴകക്കാരൻ കൂടിയായ ബന്ധു സെക്യൂരിറ്റി ജീവനക്കാരനെ ഉപയോഗിച്ച് അക്രമം നടത്തിക്കുകയായിരുന്നു . ദേവസ്വത്തിന്റെ യുട്യൂബ് ചാനലിൽ അക്രമം ലൈവ് ആയി ആളുകൾ കണ്ടതോടെയാണ് സംഭവം വിവാദമായത് .