

ചാവക്കാട് : മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കനോലി കനാലിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് ചാവക്കാട് നഗരസഭ.. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ ലത്തീഫ്,

കൗൺസിലർമാരായ രഞ്ജിത്ത് കുമാർ, മണികണ്ഠൻ കെ.സി, ഉമ്മു റഹ്മത്ത്, നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് ദിവസം കൊണ്ടാണ് ശുചീകരണം പൂർത്തിയാക്കിയത്.
ജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി എം.എസ്. ആകാശ് അറിയിച്ചു.
