Header 1 vadesheri (working)

ഗുരുവായൂരിൽ പകർച്ചയും പന്തിയും പരാജയം, രസമില്ലാത്ത രസകാളനും.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിനോടനുബിന്ധിച്ചു നൽകുന്ന പകർച്ചയും , പന്തിയിൽ വിളമ്പുന്നതും താളം തെറ്റി . ഭക്ഷണത്തിനായി ഭക്തർ മണിക്കൂറുകളോളം വരിയിൽ നിന്ന് ബുദ്ധി മുട്ടുകയുമാണ് . പ്രസാദ കഞ്ഞി പകർച്ച വിതരണം ഇന്ന് ഉച്ചക്ക് ആണ് സമാപിച്ചത് . എല്ലാ വർഷവും രാവിലെ 8.30നു വിതരണം അവസാനിക്കുന്ന സ്ഥലത്താണ് മണിക്കൂറുകൾ ഭക്തർ വരി നിന്ന് കുഴഞ്ഞത് . രാത്രി ഭക്ഷണം ക്ഷേത്ര കുളത്തിന്റെ വടക്ക് ഭാഗത്ത് ബുഫെ സംവിധാനത്തിൽ ആണ് നൽകുന്നത് രാത്രി എട്ട് മണിയോടെ ചോറ് തീർന്നു , ആയിരത്തിൽ അധികം പേരാണ് പ്രസാദ ഊട്ടിനായി കാത്തു നിന്നത്, ഭക്ഷണം തയ്യാറായപ്പോഴേക്കും രാത്രി ഒൻപതര കഴിഞ്ഞു . പാചക ചുമതല നൽകിയത് പഴയിടം നമ്പൂതിരിക്കാണ് എന്ന് വീമ്പു പറയുന്ന ദേവസ്വം അധികൃതർ . എത്ര പേർക്ക് ഭക്ഷണം ഒരുക്കേണ്ടി വരും എന്ന കാര്യത്തിൽ ഇരുട്ടിൽ തപ്പുകയാണ് എത്ര പ്രഗത്ഭനായ പാചകക്കാരൻ വന്നാലും ദേവസ്വം ഉദ്യോഗസ്ഥർ സഹകരിച്ചില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിൽ ആകും . പകർച്ച നൽകുന്നതിന് ദേവസ്വം കാർഡ് അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട് .ആ കാർഡുമായി വരുന്നവർക്ക് മാത്രമാണ് പകർച്ച നൽകുന്നത് എത്ര കാർഡ് വിതരണം ചെയ്തു എന്ന കണക്ക് ദേവസ്വത്തിന്റെ കയ്യിൽ ഉണ്ടാകില്ലേ ,അതിനനുസരിച്ചു ഭക്ഷണം തയ്യാറാക്കാൻ പാചകക്കാരനോട് നിർദേശിക്കേണ്ട എന്നാണ് ഭക്തർ ചോദിക്കുന്നത് . ഭരണ സമിതിയാണെങ്കിൽ വര്ഷങ്ങളായി ഭരിച്ചു തഴമ്പ് വന്നവരും ആണ് . ഗുരുവായൂർ ക്ഷേത്ര ത്തിലെ പ്രസാദ ഊട്ടിൽ നൽകുന്ന രസ കാളൻ പ്രസിദ്ധമാണ് , രസ കാളന്റെ രുചി ഒരു തവണ അറിഞ്ഞവർ വീണ്ടും കഴിക്കാൻ കൊതിക്കും അത്രയും രുചികരമായാണ് ഗുരുവായൂരിലെ രസ കാളൻ , ഗുരുവായൂരിൽ ഒഴികെ ലോകത്ത് ഒരിടത്തും ഇത്ര സ്വാദുള്ള രസ കാളൻ ലഭിക്കില്ല എന്ന് കഴിച്ചവർ സാക്ഷ്യപ്പെടുത്തുന്നു എന്നാൽ ഈ ഉത്സവ കാലത്ത് ഗുരുവായൂരിൽ വിളമ്പിയത് രസമില്ലാത്ത രസ കാളൻ ആയിരുന്നു . രസ കാളന് ഉപയോഗിക്കുന്ന തൈര് സാധാരണ മിൽമയിൽ നിന്നും ആണ് വാങ്ങുന്നത്. ഉത്സവ കാല ആവശ്യത്തിന് മിൽമയെക്കാൾ കുറഞ്ഞ വിലക്ക് ടെണ്ടർ എടുത്തത് ഒരു പ്രദേശിക പാൽ കമ്പനി യായിരുന്നു . അവർ ആദ്യം ദിനം നൽകിയത് പാക്കറ്റ് തൈര് ആയിരുന്നു . ഇന്ന് കാനിൽ എത്തിച്ചെങ്കിലും തൈരിന് മിൽമയുടെ നിലവാരം ഇല്ലാതെ പോയി . അതാണ് രസ കാളൻ രസമില്ലാത്ത കാളൻ ആയി മാറിയത് .

First Paragraph Rugmini Regency (working)

റേഷൻ കടകൾ വഴി ദരിദ്രർക്ക് സൗജന്യമായി അരി നൽകുന്ന നാട്ടിൽ ദാരിദ്യം കൊണ്ടാണ് ഭക്തർ മണിക്കൂറുകൾ വരി നിന്ന് പ്രസാദ ഊട്ട് കഴിക്കുന്നതെന്നാണ് ഭരണ സമിതി കരുതുന്നതത്രെ . അതെ സമയം കോവിഡ് കാലത്ത് ചെയ്തത് പോലെ കിറ്റ് വിതരമാണ് നല്ലതെന്ന് ഭരണ സമിതിയിലെ ചിലർ കരുതുന്നു , ഈ വർഷം കിറ്റ് നല്കാൻ ആലോചിച്ചെങ്കിലും ഒരു ഭരണ സമിതി അംഗത്തിന്റെ ശക്തമായ പ്രതിഷേധം കാരണം കിറ്റ് വിതരണം ചീറ്റി പോയി , ഇത്തവണ പകർച്ചയും , പന്തിയിലെ വിളമ്പലും കുളമാക്കി , ഈ കാരണം പറഞ്ഞുഅടുത്ത വർഷം മുതൽ കിറ്റ് വിതരണം നടപ്പാക്കാനുള്ള ഗൂഢ നീക്കമായാണ് ഇതിനെ കാണുന്നത് . കിറ്റ് ആകുമ്പോൾ ജില്ലയിലും, ജില്ലക്ക് പുറത്തും താല്പര്യം ഉള്ള സ്ഥലങ്ങളിൽ എത്തിച്ചു നല്കാമല്ലോ, ഇന്ന് പ്രസാദ ഊട്ട് കഴിക്കാൻ 19,000 പേര് എത്തി എന്നാണ് ദേവസ്വം നൽകിയ കണക്കിൽ പറയുന്നത് ഇന്നലെ 18,000 പേരാണ് പ്രസാദ ഊട്ടിൽ പങ്കെടുത്തത് . കുട്ടികൾക്ക് പരീക്ഷകൾ നടക്കുന്ന സമയമായതിനാലാണ് പ്രസാദ ഊട്ടിന് കാര്യമായ തിരക്കില്ലാത്തത്. ദേവസ്വത്തിന്റെ പിടിപ്പ് കേട് തുടരുകയാണെങ്കിൽ അവധിദിവസങ്ങളിൽ ഭക്തർ ഏറെ പ്രയാസപ്പെടേണ്ടി വരും

Second Paragraph  Amabdi Hadicrafts (working)