Post Header (woking) vadesheri

ഗുരുവായൂരപ്പൻ സ്വർണ പഴുക്കാ മണ്ഡപത്തിൽ

Above Post Pazhidam (working)

ഗുരുവായൂർ : സ്വർണ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിയ ഭഗവാനെ ദർശിക്കാൻ വൻ ഭക്തജന തിരക്ക് ഉത്സവം രണ്ടാംദിവസം മുതല്‍ ആണ് ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണപഴുക്കാമണ്ഢപത്തില്‍ രാജകീയ പ്രൗഢിയില്‍ എഴുന്നെള്ളുന്നത്. വൈകീട്ട് രാത്രി അത്താഴപൂജക്ക് ശേഷം ചുറ്റമ്പലത്തിന് പുറത്തെ വടക്കുഭാഗത്താണ് ഭഗവാന്‍ സ്വര്‍ണ്ണ പഴുക്കാമണ്ഢപത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത്.

Ambiswami restaurant

സ്വര്‍ണ്ണത്തില്‍ ശ്രീകോവിലിന്റെ മാതൃകയില്‍ തീര്‍ത്ത പഴുക്കാമണ്ഡപത്തില്‍ ആലവട്ടം, വെഞ്ചാമരം എന്നിവകൊണ്ട് അലങ്കരിച്ച് വീരാളിപ്പട്ടില്‍ ഭഗവത് തിടമ്പ് എഴുന്നള്ളിച്ചു . ചുറ്റുഭാഗത്തുമായി 12 വെള്ളി കുത്തുവിളക്കുകളും, സാമ്പ്രാണിയും, അഷ്ടഗന്ധവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങളും നിരത്തി യതിന് നടുവിൽ രാജകീയ പ്രൗഡിയിൽ ഇരുന്നതാണ് ഭഗവാൻ ഭക്തർക്ക് ദർശനം നൽകുന്നത് . അകമ്പടിയായി തായമ്പകയും അരങ്ങേറി

Second Paragraph  Rugmini (working)