
കൊലയാളികളെ സംരക്ഷിക്കാൻ സർക്കാർ സംവീധാനത്തെ സിപിഎം ദുരുപയോഗം ചെയ്യുന്നു: സന്ദീപ് വാര്യർ

ഗുരുവായൂർ : രാഷ്ട്രീയ പക്വതയാർജ്ജിച്ച ഈ കാലഘട്ടത്തിലും കൊലകത്തിയുമായി എതിരാളികളെ കൊലപ്പെടുത്താൻ പറഞ്ഞയക്കുന്നതിൽ സി.പി.എമ്മിന് ഒരു മടിയുമില്ലെന്ന് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കാൻ സർക്കാർ സംവീധാനത്തെ സിപിഎം ദുരുപയോഗം ചെയ്യുന്നതിനും കേരളം സാക്ഷിയായെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ തിരുവത്ര മോഹനന്റെ രക്തസാക്ഷിത്വ ദിനാചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ. നേരത്തേ ചാവക്കാട് തിരുവത്രയിൽ മോഹനൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പ്പാർച്ചന നടത്തി ആരംഭിച്ച അനുസ്മരണ സമ്മേളനത്തിൽ മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു.

മലപ്പുറം യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്മോഹൻ മുഖ്യാതിഥി ആയി. യു.ഡി.എഫ് മുൻ ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.ടി.എസ് അജിത്, എം.വി ഹൈദരാലി, നേതാക്കളായ സി.എ ഗോപപ്രതാപൻ, പി ഗോപാലൻ, പി.കെ ജമാലുദ്ധീൻ, ഇർഷാദ് ചേറ്റുവ, മണ്ഡലം പ്രസിഡന്റുമാരായ സുനിൽ കാര്യാട്ട്, കെ.ജെ ചാക്കോ, ഒ.കെ.ആർ മണികണ്ഠൻ, നളിനാക്ഷൻ ഇരട്ടപ്പുഴ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ നിഖിൽ ജി കൃഷ്ണൻ, സി.എസ് സൂരജ്, മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹി ബീന രവിശങ്കർ, പി.വി ബദറുദ്ധീൻ, കെ.എച്ച് ഷാഹുൽ ഹമീദ്, കെ.പി ഉദയൻ, കെ.വി സത്താർ എന്നിവർ സംസാരിച്ചു.
നേതാക്കളായ എച്ച്.എം നൗഫൽ, എം.എസ് ശിവദാസ്, തെബ്ഷീർ മഴുവഞ്ചേരി, പ്രദീപ് ആലിപ്പിരി, ബേബി ഫ്രാൻസിസ്, ഷാലിമ സുബൈർ, സുൽഫി പുന്ന, അഡ്വ.തേർളി അശോകൻ, കെ.എം ഷിഹാബ്, അസ്മത്തലി, ആച്ചി ബാബു, ബൈജു തെക്കൻ, പി.എ നാസർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.