ഗജരത്നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം ശനിയാഴ്ച

Above Post Pazhidam (working)

ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ ദേവസ്വം പത്മനാഭൻ ഓർമ്മയായിട്ട് അഞ്ചു വർഷം. ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പത്മനാഭൻ്റെ അഞ്ചാം അനുസ്മരണ ദിനം നാളെ (മാർച്ച് ഒന്ന് ) ശനിയാഴ്ച സമുചിതമായി ആചരിക്കും. രാവിലെ 8 മണിക്ക് ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ ഗജരത്നം ഗുരുവായൂർ പത്മനാഭൻ്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തും.

Poonthanam
Rugmani 700-200

Vasudev Inn

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.ദേവസ്വം ആനത്താവളത്തിലെ ഇന്ദ്രസെൻ, ശങ്കരനാരായണൻ, ഗജേന്ദ്ര എന്നീ മൂന്ന് ഗജവീരൻമാർ പത്മനാഭന് സ്മരണാഞ്ചലി നേരും. 2020 ഫെബ്രുവരിയിലാണ് ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞത്.