Post Header (woking) vadesheri

വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പ്രതി പിടിയിൽ

Above Post Pazhidam (working)

തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പ്രതി പിടിയിൽ .വടക്കാഞ്ചേരി റെയിൽ വേ ഗെയിറ്റിനു സമീപം താമസിക്കുന്ന അരിമ്പൂര്‍ വീട്ടില്‍ സേവ്യര്‍ (42) ആണ് മരിച്ചത്. കാവിലുണ്ടായ വഴക്കിനെത്തുടര്ന്നാണ് കൊലപാതകം നടന്നത്. സേവ്യറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷിനും വെട്ടേറ്റു. . ഇന്നലെ അര്ധ രാത്രിയിലായിരുന്നു സംഭവം.

Ambiswami restaurant


സേവ്യറും, സുഹൃത്ത് അനീഷും വടക്കാഞ്ചേരി പഴയ ഗെയ്റ്റിന് സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. മൂവരും സുഹൃത്തുക്കള്‍ ആണ്. വീട്ടിലേക്ക് എത്തിയ സേവ്യറും അനീഷും ചേര്ന്ന് വിഷ്ണുവിനെ വീടിനു പുറത്തേക്ക് വിളിച്ചിറക്കി. തുടര്ന്ന് മൂവരും തമ്മില്‍ വാക്ക് തര്ക്കമായി. ഇതിനിടെ വിഷ്ണു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും വെട്ടുകയായിരുന്നു.


ആക്രമണത്തില്‍ സേവ്യറിന്റെ നെഞ്ചിലും വയറിലും ഗുരുതര പരിക്കേറ്റു. രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രി എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടയില്‍ ബുധനാഴ്ച രാവിലെ സേവ്യര്‍ മരിച്ചു. അനീഷിന് കഴുത്തിലും തലയിലും, കയ്യിലും മുറിവ് ഉണ്ട്. സേവ്യര്‍ ബില്‍ഡിങ് കോണ്‍ട്രാക്ടറായ സേവ്യര്‍ അവിവാഹിതനാണ്. പെയിന്റിങ് പണിക്കാരനാണ് അനീഷ്. സ്ഥാപനങ്ങള്‍ക്കും മറ്റും ക്യു.ആര്‍ കോഡ് ചെയ്തു കൊടുക്കുന്ന സ്ഥാപനം നടത്തിവരുന്ന വ്യക്തിയാണ് വിഷ്ണു. .

Second Paragraph  Rugmini (working)

മെഡിക്കൽ കോളേജിന് സമീപം മുളംകുന്നത്തുകാവിലെ ലോഡ്ജില്‍ നിന്നാണ് പ്രതിയായ വിഷ്ണുവിനെ പിടികൂടിയത്