
കെ.എച്ച് ആർ.എ ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി.
ഗുരുവായൂർ : മൈക്രോ ഹെൽത്ത് ലാബോട്ടറീസും , ഗുരുവായൂർ കെ.എച്ച് ആർ.എ യൂണിറ്റും സംയുക്തമായി ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി. ഭക്ഷണ വിതരണ മേഖലയിൽ ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തി വൃത്തിയായും , ശുദ്ധിയായും നൽകുന്നതിനായി ഒരുക്കിയ ക്യാമ്പിൽ ഗരുവായൂരിലും , പരിസരങ്ങളിലുമായി ഹോട്ടൽ മേഖലയിലെ മുന്നൂറോളം പേർ റജിസ്റ്റർ ചെയ്ത് പങ്കാളികളായി. ഡോക്ടർമാരും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും, സംഘടനാ സാരഥികളും മുഴുനീളെ ക്യാമ്പിൽപങ്കെടുത്തു.

രുഗ്മിണി കല്യാണ മണ്ഡപത്തിൽകെ എച്ച്.ആർ.എ യൂണിറ്റ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പ് കെ.ച്ച്. ആർ.എ.സംസ്ഥാന ഉപദേശകസമിതിഅംഗം ജി.കെ.പ്രകാശൻ ഉൽഘാടനം ചെയ്തു. ഭാരവാഹികളായ എൻ.കെ. രാമകൃഷ്ണൻ, രാജേഷ്ഗോകുലം, എൻ .പി. അഷറഫ്, സന്തോഷ് എം.എം., പി.എ.ജയൻ, ചന്ദ്രബാബു ,സുപർണ്ണ സിജോ, നിതിഷ,ഷീലഉണ്ണി, എന്നിവർ നേതൃത്വം നൽകി മെഡിക്കൽ വിഭാഗം ഡോ: മിനോ രശ്മി എം.ആർ. , അമൽ ഇർഫാൻ ബിൻ അഷറഫ്, ഉമ്മർ ഹാമ്പിൽ കെ. പി. ജോസഫ് വി.കെ. പ്രകാശൻ കെ.പി. എന്നിവരും സംബന്ധിച്ചു