
ഗുരുവായൂർ : സ്കൂട്ടറിൽ ടോറസ് ഇടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഇരിങ്ങപ്പുറം പൗർണമി നഗർ പുന്ന സുബ്രഹ്മണ്യൻ്റെ മകൻ വിപിൻ (45) ആണ് മരിച്ചത്. ഈ മാസം 17 നാണ് ടോറസും , വിപിനും സുഹൃത്ത് ചാണാശേരി സതീഷും സഞ്ചരിച്ചിരുന്ന സ്കൂട്ടറും മമ്മിയൂർ സെൻ്ററിൽ കൂട്ടിയിടിച്ചത്. ഇരുവരും മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആക്ട്സ് പ്രവർത്തകരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

മാതാവ് : രതി, ഭാര്യ : വിജി, മക്കൾ: സൂര്യ, സ്നേഹ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് , നഗര സഭയുടെ വാതക ശ്‌മശാനത്തിൽ