
ഗുരുവായൂർ എൽ എഫ് ഓട്ടോണമസ് കോളേജ് ആയി
ഗുരുവായൂർ : വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൻ്റെ 70 ആം വാർഷികാഘോഷ ഉദ്ഘാടനവും സ്വയംഭരണ പദവി പ്രഖ്യാപനവും കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പ്രൊ വൈസ് ചാൻസിലർ ഡോ. ഇ. ജെ. ജെയിംസ് നിർവഹിച്ചു. കോളജ് മാനേജർ സിസ്റ്റർ ലിറ്റിൽ മേരി അധ്യക്ഷത വഹിച്ചു.

പുതിയ പരീക്ഷാ ബ്ലോക്കിൻ്റെ ഉദ്ഘാടനം ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ നിർവഹിച്ചു. എൻ.കെ അക്ബർ എം.എൽ.എ, അസീസി പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഫോൺസി മരിയ, ഫാ. ഷാജി കൊച്ചുപുരക്കൽ, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെന്നി തെരേസ്, പി.ടി.ഡബ്ലു.എ. വൈസ് പ്രസിഡൻറ് ടി.എസ്. നിസാമുദ്ദീൻ, ഡോ. പി.ജി. ജസ്റ്റിൻ, സിസ്റ്റർ ഗ്രേസ്മി, ഡോ. ശിൽപ ആനന്ദ്, എൽദോസ് വർഗീസ്, റിമ ഫൈസൽ എന്നിവർ സംസാരിച്ചു.
കോളജിൻ്റെ സപ്തതിയോടനുന്ധിച്ച് മികച്ച വിദ്യാർഥിനിക്ക് ഏർപ്പെടുത്തിയ പുരസ്കാരം കെ. ഹരിതക്ക് നൽകി. സിസ്റ്റർ അർപ്പിത, സിസ്റ്റർ ആൻജോ എന്നിവർക്ക് യാത്രയയപ്പ് നൽകി. 70 പേർക്ക് സൗജന്യ ഡയാലിസിനുള്ള തുക ജൂബിലി മെഡിക്കൽ കോളജ് അസി. ഡയറക്ടർ ഫാ. ഡെമിൻ തറയിലിന് കൈമാറി.