
ഗുരുവായൂർ ദേവസ്വത്തിന്റെ വെബ് സൈറ്റ് നിശ്ചലം, അഴിമതിക്ക് വേണ്ടിയെന്ന്…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ വെബ് സൈറ്റ് നിശ്ചലം , ഇ ടെണ്ടർ മുടങ്ങി പകരം കരാറുകൾ സ്വന്തക്കാർക്ക്. അഴിമതി നടത്താൻ മനഃപൂർവം വെബ് സൈറ്റ് നിശ്ചലമാക്കിയതാണ് എന്നാണ് ആക്ഷേപം , ഗുരുവായൂർ ക്ഷേത്രത്തിന്റെ പോളിസി പുതുക്കാൻ വേണ്ടി ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്. ദേവസ്വത്തിന്റെ സമസ്ത മേഖലയും ഉൾക്കൊള്ളിച്ചുള്ള ഇൻഷൂറ ൻ സ് ചെയ്യാൻ വേണ്ടി കോടികളാണ് ഓരോ വർഷവും ദേവസ്വം ചിലവഴിക്കുന്നത് . ക്ഷേത്രത്തിലെ സ്വർണം വെള്ളി എന്നിവർക്ക് പുറമെ ദേവസ്വത്തിലെ ആനകൾക്കും പാപ്പാന്മാർക്കും , മറ്റു നാൽക്കാലികൾക്കും ,ഭരണ സമിതി അംഗങ്ങൾ അടക്കമുള്ള ദേവസ്വം ഉദ്യോഗസ്ഥരും ഇന്ഷൂറന്സിന്റെ പരിധിയിൽ വരും 5 ലക്ഷം രൂപ നിരത ദ്രവ്യവും , 20 ലക്ഷം സെക്യൂരിറ്റി തുകയും കെട്ടിവെക്കണം . ഇത്രയും തുക കെട്ടി വെക്കണമെങ്കിൽ മനസിലാക്കാം കോടികളാണ് പ്രീമിയം എന്ന്

കോടികളുടെ ടെണ്ടർ നടത്തുമ്പോൾ ഇ ടെണ്ടർ നടത്തണമെന്ന ഹൈക്കോടതി ഉത്തരവാണ് ദേവസ്വം കാറ്റിൽ പറത്തിയത് .മതിയായ പ്രവർത്തി പരിചയം ഇല്ലാതെ വ്യാജ രേഖ ഉപയോഗിച്ച് ജോലിയിൽ കയറി ആളാണ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ .. ഇയാളുടെ നേതൃത്വത്തിൽ ദേവസ്വത്തിൽ നടത്തിയ കമ്പ്യൂട്ടർ വൽക്കരണം ഇത് വരെ എവിടയും എത്തിയിട്ടില്ല .ഈ വകയിൽ ഒരു ടെണ്ടറും ഇല്ലാതെ കോടികളാണ് ഇയാൾ ചെലവാക്കിയത് .അത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുരുവായൂരിൽ എത്തുന്നതറിഞ്ഞു തിരക്ക് പിടിച്ചു ലക്ഷകണക്കിന് . രൂപയുടെ സുരക്ഷാപരിശോധന ഉപകരണങ്ങൾ ആണ് ഒരു ടെണ്ടറും ഇല്ലാതെ വാങ്ങി കൂട്ടിയത് . പ്രധാന മന്ത്രി വന്നു പോയതിനു ശേഷമാണു ഈ ഉപകാരണങ്ങൾ ദേവസ്വത്തിൽ എത്തിയത് . ഇതിൽ ഭൂരി ഭാഗവും ദേവസ്വം ഓഫീസിൽ കെട്ടി കിടക്കുകയാണ് . കമ്മീഷൻ തട്ടാൻ വേണ്ടി മാത്രം സാധനങ്ങൾ വാങ്ങി കൂട്ടുകയാണ് എന്നാണ് ആക്ഷേപം . ഭഗവാന്റെ നാലു കോടി രൂപ ധൂർത്തടിച്ച് കളഞ്ഞ തായാണ് പുറത്തു വരുന്ന വിവരം .

വെബ് സൈറ്റ് നിശ്ചലമായതോടെ ഭക്തർക്കും ഏറെ ബുദ്ധി മുട്ട് ഉണ്ടാക്കിയിട്ടുണ്ട് , ഓൺലൈനിൽ പാഞ്ചജന്യത്തിൽ മു റി ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്ക് നടന്നില്ല നേരിട്ട് മുറി ബുക്ക് ചെയ്യാൻ എത്തിയപ്പോൾ ഓൺലൈനിൽ ബുക്ക് ചെയ്യാൻ പറഞ്ഞു വിടുകയും ചെയ്തു . മുറി കിട്ടാതെ വന്നവർ സ്വകാര്യ ലോഡ്ജിൽ മുറി ബുക്ക് ചെയ്യേണ്ടി വന്നു . ദേവസ്വം സ്വയം ഭരണ സ്ഥാപനമാണെന്നും വ്യാജനെ പിൻ വലിക്കാൻ കെ ഡി ആർ ബി ക്ക് അധികാരമില്ല എന്നുമാണ് ഭരണ സമിതിയിലെ ചിലരുടെ നിലപാട് , നേരെത്തെ വ്യാജ രേഖ ചമച്ച് തകിൽ വാദകനായി ജോലിയിൽ കയറിയിരുന്ന രഞ്ജിത്ത് കുമാറിന്റെ നിയമന ഉത്തരവ് കെഡി ആർ ബി പിൻ വലിച്ചതിനെ തുടർന്ന് ദേവസ്വം പിരിച്ചു വിട്ടിരുന്നു . ഗുരുവായൂർ സ്വദേശിയായ രഞ്ജിത്ത് വ്യാജ സർട്ടി ഫിക്കറ്റ് ഹാജരാക്കിയാണ് ജോലി നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കെ ഡി ആർ ബി നിയമനം റദ്ദാക്കിയത് . ഒരേ കുറ്റം ചെയ്ത രണ്ടു പേർക്ക് രണ്ടു നീതിയാണ് ദേവസ്വത്തിൽ ഉള്ളത്
ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റി വെച്ച കേസ് പരിഗണിക്കുമ്പോൾ സുപ്രീം കോടതി കർശന നിർദേശം ദേവസ്വത്തിന് നൽകിയിരുന്നു ദേവസ്വം വെബ് സൈറ്റിൽ ഉള്ള കാര്യങ്ങളിൽ ഒരു മാറ്റവും വരുത്തരുതെന്ന് .ഗുരുവായൂർ ക്ഷേത്രത്തിലെ പൂജ വിധികൾ ശങ്കരാചാര്യ സ്വാമികൾ ചിട്ട പ്പെടുത്തിയല്ല എന്നാണ് ദേവസ്വം സുപ്രീം കോടതിയിൽ നിലപാട് എടുത്തത് , എന്നാൽ ദേവസ്വം ആക്റ്റിലും ദേവസ്വം വെബ് സൈറ്റിലും പൂജ വിധികൾ സ്വാമികളാണ് നിശ്ചയിച്ചതെന്ന് . ഇതിനെ തുടർന്നാണ് വെബ് സൈറ്റിൽ തിരുത്തലുകൾ പാടില്ല എന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇപ്പോൾ സൈറ്റ് തന്നെ അപ്രത്യക്ഷ മായി , തുടർ ഭരണം കിട്ടിയതിന്റെ അഹങ്കാരത്തിൽ ചോദിക്കാനും പറയാനും ആളില്ലാതെ മുച്ചൂടും മുടിക്കുകയാണ് ദേവസ്വം ഭരണാധികാരികൾ