കൊച്ചനാംകുളങ്ങര ക്ഷേത്രോത്സവം ഫെബ്രുവരി 12ന്

ഗുരുവായൂർ : ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രോത്സവം ഫെബ്രുവരി 12ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി മൂന്ന് വൈകീട്ട് ഏഴിന് ഉത്സവം കൊടിയേറും.

Above Pot

തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവി പ്രസാദ് കാക്കശേരി ഉദ്ഘാടനം ചെയ്യും. ഉത്സവനാളില്‍ രാവിലെ പൊങ്കാല സമര്‍പ്പണം നടക്കും. വൈകീട്ട് മൂന്ന് ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളിപ്പ് നടക്കും. 26 കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള എഴുന്നള്ളിപ്പുകള്‍ വൈകീട്ട് ക്ഷേത്ര പരിസരത്ത് സംഗമിക്കും. 18 ഗജവീരന്മാര്‍ കൂട്ടിയെഴുന്നള്ളിപ്പില്‍ അണിനിരക്കും.

ബാസ്റ്റിന്‍ വിനയസുന്ദര്‍ ഭഗവതിയുടെ തിടമ്പേറ്റും. പാറമേക്കാവ് അഭിലാഷിന്റെ നേതൃത്വത്തില്‍ അമ്പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന മേളം അകമ്പടിയാകും. രാത്രിപ്പൂരത്തിന് ശേഷം പൊങ്കലിടി, തിരിയുഴിച്ചില്‍, ഗുരുതി എന്നിവയോടെ ആഘോഷങ്ങള്‍ സമാപിക്കും.

ക്ഷേത്രം പ്രസിഡന്റ് മനോജ് മേത്താനത്ത്, സെക്രട്ടറി പ്രദീപ് കരുമത്തില്‍, കെ.വി. രാമകൃഷ്ണന്‍, സന്തോഷ് താണിയില്‍, സദാനന്ദന്‍ താമരശേരി, സൂര്യനാരായണന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.