Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിലെ നാനൂറിലധം ഒഴിവുകൾ , വിജ്ഞാപനം ഫെബ്രുവരിയിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വ ത്തിലെ നാനൂറിലധികം ഉള്ള ഒഴിവുകളിലേക്ക് അടുത്ത മാസം വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് അറിയിച്ചു .റിക്രൂട്ട് മെന്റ് ബോർഡിന്റെ സോഫ്ട്‍വെയർ നവീകരണം പൂർത്തിയാകാത്തത് മൂലമാണ് വൈകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Ambiswami restaurant

സോഫ്റ്റ് വെയറിന്റെ അവസാന റൗണ്ട് സുരക്ഷാ പരിശോധന മാത്രമാണ് ബാക്കിയുള്ളത് അത് ഉടൻ നടക്കും, അത് കഴിഞ്ഞാൽ ഉടൻ വിജ്ഞാപനം പുറത്തിറക്കും. കെൽട്രോൺ ആണ് സോഫ്റ്റ് വെയറിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്തുന്നത് . ഫെബ്രുവരി ആദ്യ ആഴ്ചയിൽ വിജ്ഞാപനം പുറത്തിറക്കാൻ കഴിയുമെന്നാണ് ബോർഡ് പ്രതീക്ഷിക്കുന്നത്

നേരത്തെ കേന്ദ്ര സർക്കാർ സ്ഥാപനമായ സി -ടാക് ആണ് സോഫ്റ്റ് വെയർ കൈകാര്യം ചെയ്തിരുന്നത് , അവർക്ക് സംസഥാനത്ത് മതിയായ ഉദ്യോഗസ്ഥർ ഇല്ലാത്തതിനെ തുടർന്ന് സോഫ്റ്റ് വെയർ നവീകരത്തിന് കേരള സംസ്ഥാന സ്ഥാപനമായ സി -ഡിറ്റിനെ ബോർഡ്‌ ഏൽപ്പിക്കുകയായിരുന്നു .

Second Paragraph  Rugmini (working)

തങ്ങളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വത്തിലെ താൽക്കാലിക ജീവനക്കാർ നൽകിയ ഹർജി സുപ്രീം കോടതിയും തള്ളിയതോടെയാണ് ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുകൾ വന്നത് . അതെ സമയം , കോടതിയിൽ ഹർജി നൽകി പുതിയ നിയമന നടപടികൾ മന്ദ ഗതിയിലാ ക്കാനുള്ള നീക്കവും ഒരുവിഭാഗം ആരംഭിച്ചിട്ടുണ്ട് .ഇതിനായി ജീവനക്കാരിൽ നിന്നും ചിലർ പണ സമാഹരണം നടത്തുന്നതായും ആരോപണം ഉയർന്നിട്ടുണ്ട് . സുപ്രീം കോടതിയിൽ കേസ് നടത്താനെന്ന പേരിൽ താൽക്കാലിക ജീവനക്കാരിൽ നിന്നും ദശ ലക്ഷകണക്കിന് രൂപയാണ് ഈ സംഘം പിരിച്ചെടുത്തതത്രെ