ക്ഷേത്രനഗരി വധൂവരന്മാർ കയ്യടക്കി,നടന്നത് 228 വിവാഹങ്ങൾ

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര നഗരി ഞായറാഴ്ച വധൂ വരന്മാർ കയ്യടക്കി മകരമാസത്തിലെ ആദ്യമുഹൂര്‍ത്ത ദിനമായ ഇന്ന് കണ്ണനെ സാക്ഷിയാക്കി 228 നവ വധുക്കളാണ് സീമന്ത രേഖയിൽ സിന്ദൂര തിലക മണിഞ്ഞത് ശനിയാഴ്ച്ച രാത്രി ടിക്കറ്റ് കൗണ്ടര്‍ അടയ്ക്കുന്നതുവരെ 248 വിവാഹങ്ങളാണ് ബുക്കുചെയ്തിരുന്നത്. . വരന്റെ വീട്ടുകാരും, വധുവിന്റെ വീട്ടുകാരും വിവാഹം ബുക്ക് ചെയ്തതിനാലാകാം 20 എണ്ണത്തിന്റെ കുറവനുഭവപ്പെട്ടത് . വിവാഹ തിരക്കുമൂലം ക്ഷേത്രനടയില്‍ അഞ്ച് വിവാഹ മണ്ഡപങ്ങള്‍ ദേവസ്വം ഒരുക്കിയിരുന്നു.

Above Pot

പുലര്‍ച്ചെ 4.5 മണിയ്ക്കാരംഭിച്ച വിവാഹങ്ങള്‍, ഉച്ചപൂജ നടതുറന്ന സമയത്തോടെ ചിട്ടയോടെ പൂര്‍ത്തിയായി. തെക്കേനട പട്ടര് കുളത്തോട് ചേര്‍ന്നുള്ള താല്‍ക്കാലിക പന്തലിലെത്തി വിവാഹ സംഘങ്ങളുടെ ഊഴമനുസരിച്ച് വധൂവരന്മാരേയും സംഘത്തേയും പ്രത്യേകം തയ്യാറാക്കിയ പന്തലിലിരുത്തി ടോക്കണ്‍ നല്‍കിയാണ് ഓരോ വിവാഹ പാര്‍ട്ടിയും മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയം വഴി മണ്ഡപത്തിലേയ്ക്ക് പ്രവേശിച്ചത്. വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പടെ 24 പേരെ മാത്രമെ മണ്ഡപത്തിനടുത്തേയ്ക്ക് പ്രവേശിപ്പിരുന്നുള്ളു..തിരക്ക് മൂലം വധൂ വരന്മാരുടെ സംഘം തമ്മിൽ കണ്ടെത്താനും ബുദ്ധി മുട്ടി പല സംഘങ്ങളും തനിയെ വന്ന് ക്ഷേത്ര നടയിൽ വെച്ച് ഒന്നിക്കുകയായിരുന്നു

വിവാഹങ്ങള്‍ കഴിഞ്ഞവര്‍ കണ്ണനുമുന്നില്‍ ഫോട്ടോഷൂട്ടും കഴിഞ്ഞ് കിഴക്കേ നടയിലൂടെ പ്രവേശിപ്പിയ്ക്കാതെ തിരിച്ച് തെക്കേനടയിലൂടെ പുറത്തേയ്ക്ക് നീക്കി. ക്ഷേത്രദര്‍ശനത്തിനും ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തര്‍ക്കും, വിവാഹ ചടങ്ങിനെത്തിയവര്‍ക്കും ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ കെ.എം. ബിജുവിന്റെ തേൃത്വത്തില്‍ ടെമ്പിള്‍ എസ്.ഐമാരായ : കെ. ഗിരി, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘവും,അഡ്മിനിസ്ട്രേറ്റർ കെ പി വിനയന്റെ നേതൃത്വത്തിൽ ഗുരുവായൂര്‍ ക്ഷേത്രം സെക്യൂരിറ്റി ഉദ്യോസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് തിരക്ക് നിയന്ത്രിച്ചത്.

ഇത്രയധികം വിവാഹങ്ങളുണ്ടായിട്ടും, കിഴക്കേ ഗോപുരനട തികച്ചും വിജനമായിരുന്നു. അതെ സമയം ദീപ സ്തംഭത്തിനു മുന്നിൽ നിന്നും തൊഴുന്ന ഭക്തർ ഏറെ ബുദ്ധി മുട്ടി . അവർക്ക് വേണ്ടി പ്രത്യേക വഴിതയ്യാറാക്കി യിരുന്നെങ്കിലും , വിവാഹ സംഘം അവിടെ തമ്പ ടിച്ചതോടെ ഭക്തർ വലഞ്ഞു. വിവാഹ സംഘങ്ങളുടെ തിരക്കുമൂലം ഗുരുവായൂര്‍ക്ഷേത്ര നഗരി രൂക്ഷമായ ഗതാഗത കുരുക്കിൽ അമർന്നു.