വി ബലറാം സ്മാരക പുരസ്‌കാരം ടി എൻ പ്രതാപന് സമ്മാനിച്ചു

ഗുരുവായൂർ : ടി എൻ പ്രതാപൻ നിന്നിരുന്നെങ്കിൽ തൃശൂരിൽ ജയിക്കുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല. വി. ബലറാം പുരസ്കാരം പ്രതാപന് നൽകി സംസാരിക്കുകയായിരുന്നു ചെന്നിത്തല. എന്നാൽ പ്രതാപൻ പാർട്ടി നിർദ്ദേശം അനുസരിച്ച് മാറി നിൽക്കുകകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
ബുദ്ധിമുട്ടുള്ള മണ്ഡലങ്ങളിൽ പൊരുതി ജയിച്ച ചരിത്രമാണ് പ്രതാപൻ്റേതെന്നും ചൂണ്ടിക്കാട്ടി.

Above Pot

തൃപ്രയാർ ഇൻഡോർ സ്റ്റേഡിയവും , സ്നേഹ തീരം ബീച്ചും അന്നത്തെ എം എൽ എ ആയിരുന്ന പ്രതാപന്റെ ഇച്ഛാശക്തിയുടെ ഫലമാണ്. 50,001 രൂപയും, പൊന്നാടയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ഗോപ പ്രതാപൻ അധ്യക്ഷത വഹിച്ചു ജോസ് വള്ളൂർ, പി.ടി. അജയമോഹൻ, .അനിൽ അക്കര , ജോസഫ് ചാലിശ്ശേരി , സി എച്ച് റഷീദ് ,അരവിന്ദൻ പല്ലത്ത് എന്നി വർ സംസാരിച്ചു