തിരുവെങ്കിടാചലപതിക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ഭക്തി സാന്ദ്രമായി
ഗുരുവായൂർ : തിരുവെങ്കിടാചലപതിക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ഭക്തി സാന്ദ്രമായി . കോട്ടപ്പടി രാജേഷ് മാരാരുടെയും,ഗുരുവായൂർജയപ്രകാശിന്റെയുംകേളി, ഗുരുവായൂർ കേശവദാസിന്റെ തായമ്പക, ഗുരുവായൂർ മുരളിയുടെ നാദസ്വരം എന്നിവയും ഉച്ചയ്ക്ക് ഗുരുവായൂർ സന്താഷ്മാരാരുടെപ്രമാണത്തിൽ ഒരുക്കിയ എഴുന്നെള്ളിപ്പിൽ ഗജവീരൻ ഗോപീകൃഷ്ണൻ കോലം ഏറ്റി.
എഴുന്നെള്ളിപ്പിന് ശേഷം നൂറുകണിന് വിത്യസ്ത വിഭവങ്ങളുമായി സമൃദ്ധമായ നിറപ്പറകൾ വെച്ച് ദേവിയെ എതിരേറ്റു നടക്കൽപ്പറ, ഗുരുതി എന്നിവയ്ക്ക് ശേഷം മേലേക്കാവ്, താഴ്ത്തേകാവ് ഭഗവതി സംഗമം, വിവിധ താളമേളങ്ങളോടെവരവ് പൂരങ്ങൾ, വൈക്കീട്ട് ദീപാരാധന, ചുററുവിളക് രാത്രി പാട്ട് പന്തലിൽ വിശേഷാൽപാന, വാതിൽമാടത്തിൽ ഭഗവതിപ്പാട്ട്എന്നിവ നടന്നു ,
ഉച്ചയ്ക്ക് നടന്ന അന്നദാനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. മകരചൊവ്വ ആഘോഷത്തിന് ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്,പ്രഭാകരൻ മണ്ണൂർ, സേതു തിരുവെങ്കിടം, ബാലൻ വാറണാട്ട്, വിനോദ് കുമാർ അകമ്പടി , രാജു കലാനിലയം , ശിവൻ കണിച്ചാടത്ത് , ഹരി കൂടത്തിങ്കൽ, പി.ഹരിനാരായണൻ , രാജു പെരുവഴിക്കാട്ട്, എ. അനന്തകൃഷ്ണൻ , മാനേജർ പി.രാഘവൻ നായർ എന്നിവർ. നേതൃത്വം നൽകി