Above Pot

ജപ്തി, ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ വീട്ടമ്മ തീ കൊളുത്തി മരിച്ചു.

പാലക്കാട്: പട്ടാമ്പിയിൽ വീട് ജപ്തി ചെയ്യാന്‍ എത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മ  തീ കൊളുത്തി മരിച്ചു . പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷൊര്‍ണൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ആണ് ജപ്തി നടപടി സ്വീകരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷി ക്കാൻ കഴിഞ്ഞില്ല.

First Paragraph  728-90

പട്ടാമ്പി പൊലീസും തഹസിൽദാറും സ്ഥലത്തെത്തി ജപ്തി നടപടികൾ നിർത്തിവെപ്പിച്ചു. 2015 മുതൽ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. മുന്നറിയിപ്പ് നൽകിയിരുന്നതായും കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് ജപ്തി നടപടികൾ ചെയ്തതെന്നും ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു.

Second Paragraph (saravana bhavan

തൃശൂർ വടക്കാഞ്ചേരി സ്വദേശിയാണ് ജയ. പോസ്റ്റ് മാർട്ടത്തിന് ശേഷം സംസ്കാരം നാളെ വൈകീട്ട് വടക്കാഞ്ചേരിയിൽ നടക്കും