സൗജന്യ മെഡിക്കൽ കാരവൻ ക്യാമ്പ് ഞായറാഴ്ച.
ചാവക്കാട് : ശാന്തി ഭവൻ പാലിയേറ്റീവ് ആശുപത്രിയും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷനും സംയുക്തമായി ജനുവരി 12 ന് സൗജന്യ മെഡിക്കൽ കാരവൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെ ചാവക്കാട് എം.ആർ. ആർ. എം. ഹയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പ് നടക്കും.
ക്യാൻസർ പോലെയുള്ള മാരകരോഗങ്ങൾ,കരൾ വൃക്ക രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും തക്കസമയത്ത് ചികിത്സ നിർദ്ദേശിക്കുന്നതിനും’ ഏർളി കാൻസർ ആൻഡ് മെഡിക്കൽ ഡിറ്റക്ഷൻ പ്രോജക്ട്ന്റെ’ ഭാഗമായി സൗജന്യ ഹെൽത്ത് കാരവൻ പരിശോധന നടത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈടെക്- ഫുള്ളി ഓട്ടോമേറ്റഡ് ലാബുകളിൽ നടത്തുന്ന പരിശോധനകളാണ് ക്യാമ്പിൽ ഉണ്ടാവുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ഷുഗർ ടെസ്റ്റ്, ക്രിയാറ്റിൻ,യൂറിക് ആസിഡ് എന്നീ ടെസ്റ്റുകൾ തികച്ചും സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് സൗജന്യ ഡിജിറ്റൽ ഇസിജി,സൗജന്യ എക്കോസ്ക്രീനിംഗ് എന്നിവയും നടത്തും. രജിസ്ട്രേഷന് 0487 2509064, 9946032129എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സീനിയർ വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ്, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി
ജോജി തോമസ്, വൈസ് പ്രസിഡന്റ്
കെ.എൻ. സുധീർ, സെക്രട്ടറിമാരായ പി.എം.അബ്ദുൽ ജാഫർ,പി എസ്. അക്ബർ, ക്യാമ്പ് കോഡിനേറ്റർ ഫെസ്റ്റ ലവിൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.