Above Pot

ദേവസ്വം സ്കൂളിൽ 9 അധ്യാപക ഒഴിവ്: അപേക്ഷിച്ചത് 2698 ഉദ്യോഗാർത്ഥികൾ

ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പത് സ്ഥിരംഅധ്യാപക തസ്തികയിലേക്കു അപേക്ഷ സമർപ്പിച്ചത് 2698 ഉദ്യോഗാർത്ഥികൾ. നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ജനുവരി പന്ത്രണ്ട് ഞായറാഴ്ച തൃശൂരിൽ നടക്കും.
ദേവസ്വം എസ്.കെ.എച്ച്.എസ്.എസിൽ ഒഴിവുള്ള ഹൈസ്ക്കൂൾ ടീച്ചർ (ഹിന്ദി -ഒഴിവ് – രണ്ട് ), സോഷ്യൽ സയൻസ് (ഒഴിവ് – ഒന്ന് ), മലയാളം ( ഒഴിവ് – ഒന്ന് ), യു.പി.സ്കൂൾ ടീച്ചർ ( ഒഴിവ്- 5 ) എന്നീ തസ്തികയിലെ സ്ഥിരം നിയമനത്തിന് 2024 മേയിലാണ് അപേക്ഷ ക്ഷണിച്ചത്.

First Paragraph  728-90

Second Paragraph (saravana bhavan

അവസാന തീയതിയായ ജൂൺ പത്തിനകം 2698 അപേക്ഷകൾ ലഭിച്ചു. യു.പി.സ്കൂൾ ടീച്ചർ തസ്തികയിലേക്ക് 1958 ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചിട്ടുണ്ട്. ഹൈസ്ക്കൂൾ ടീച്ചർ (ഹിന്ദി) തസ്തികയിലേക്ക് 165, ഹൈസ്ക്കൂൾ ടീച്ചർ ( മലയാളം) – 201, ഹൈസ്ക്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) – 374 എന്നിങ്ങനെയാണ് ലഭിച്ച മറ്റു അപേക്ഷകരുടെ എണ്ണം. നിയമനത്തിനുള്ള എഴുത്തുപരീക്ഷ നടത്തുന്നതിനുള്ള ചുമതല എൽ.ബി.എസ്.സെൻ്ററി നാണ്. എഴുത്തുപരീക്ഷ 2025 ജനുവരി 12 ന് തൃശൂരിൽ വെച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡ്
https:/lbsedp.centre.in/first.php
എന്ന ലിങ്കിൽ ലഭ്യമാണ്. അഡ്മിറ്റ് കാർഡ് ലഭിക്കാത്തവർ ദേവസ്വം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ – 0487-2556280,2556335,2556346
Extn. – 247,248,249
ഇ മെയിൽ – [email protected]