Post Header (woking) vadesheri

പി ജയചന്ദ്രന് ഭാവഗീതി പുരസ്‌കാരം സമ്മാനിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : മലയാളത്തിൻ്റെ ഭാവ ഗായകൻ പി ജയചന്ദ്രനെ ദൃശ്യ ഗുരുവായൂർ ഭാവഗീതി പുരസ്ക്കാരം നൽകി ആദരിച്ചു. ഗുരുവായൂർ ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ജയചന്ദ്രൻ്റെ മകൻ ശ്രീ ദിനനാഥിന് ഫലകവും, പ്രശസ്തി പത്രവും, 25000 ക യും പൊന്നാടയും സമ്മാനിച്ചു. സംവിധായകൻ കമൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദൃശ്യയുടെ ജീവകാരുണ്യ പദ്ധതിയായ ജീവനം പദ്ധതിയുടെ മൂന്നാം ഘട്ടം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നഗരസഭയുടെ തൈക്കാട്, പൂക്കോട് കുടുംബാംരോഗ്യ കേന്ദ്രങ്ങളിലേക്ക് ഒരോ ഓക്സിജൻ കോൺസണ്ട്രേറ്റർ വീതം സൗജന്യമായി ദൃശ്യ നൽകി.

Poonthanam
Rugmani 700-200

ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. കേരള പ്രവാസി കാര്യ ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ നഗരസഭ കൗൺസിലർ കെ.പി എ റഷീദ്, ആർ രവികുമാർ , പി ഗോപാലകൃഷ്ണൻ നായർ,  വി. പി ഉണ്ണികൃഷ്ണൻ, പി ശ്യാംകുമാർ   അരവിന്ദൻ പല്ലത്ത് എന്നിവർ സംസാരിച്ചു.

Vasudev Inn

തുടർന്ന് ശ്രീ പി ജയചന്ദ്രൻ പാടിയ ഗാനങ്ങൾ കോർത്തിണക്കി തൃശൂർ നാദോപാസന ഓർക്കസ്ട്രയുടെ പിന്നണിയോടെ പ്രശസ്ത ഗായകരായ  കല്ലറ ഗോപൻ, എടപ്പാൾ വിശ്വൻ,  പ്രീത കണ്ണൻ, ശ്രീപാർവ്വതി എന്നിവർ പങ്കെടുത്ത ” മഞ്ഞലയിൽ മുങ്ങി തോർത്തി ” എന്ന് ദൃശ്യ സംഗീതാവിഷ്ക്കാരവും ഉണ്ടായിരുന്നു.