Post Header (woking) vadesheri

സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിയ 31 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

Above Post Pazhidam (working)

തിരുവനന്തപുരം: അനധികൃതമായി സാമൂഹിക പെൻഷൻ കൈപ്പറ്റിയ കൂടുതൽ സർക്കാർ ഉ​ദ്യോ​ഗസ്ഥർക്കെതിരെ നടപടി. പൊതുമരാമത്തു വകുപ്പിലെ 31 ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവർ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കും.

Poonthanam
Rugmani 700-200

വകുപ്പിൽ 47 പേരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്. ഇതിൽ 15 പേർ വിവിധ വകുപ്പുകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുകയാണ്. ഒരാൾ ജോലിയിൽ നിന്നു വിരമിച്ചു.

Vasudev Inn

വകുപ്പുതല നടപടി സ്വീകരിച്ചു വരുന്നതിനാൽ ഉദ്യോ​ഗസ്ഥരുടെ പേരു വിവരങ്ങൾ പുറത്തു വിടാൻ കഴിയില്ലെന്നാണ് ധന വകുപ്പ് വ്യക്തമാക്കുന്നത്. 1500 ൽ അധികം പേർ ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നു ധന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു