Above Pot

ദേവസ്വത്തിന്റെ വെങ്ങാട് ഗോകുലത്തിലെ ഹൈടെക് ഡയറി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കണം.

ഗുരുവായൂർ : വെങ്ങാട് ഗോകുലത്തിൽ 143കോടി രൂപ ചെലവിൽ ആധുനിക ഹൈടെക് ഡയറി പ്ലാൻ്റ് നിർമ്മിക്കുന്നത് പ്രായോഗികമല്ലെന്നും സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നതുമാണെന്ന ക്ഷീരവികസന വകുപ്പിൻ്റെ റിപ്പോർട്ടിൻ്റെയും പത്രവാർത്തയുടെയും അടിസ്ഥാനത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പദ്ധതി നിർത്തിവെയ്ക്കണമെന്ന് ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

First Paragraph  728-90

സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നേരിൽ ആവശ്യപ്പെട്ടിട്ടും ദേവസ്വം പെൻഷൻകാരെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപെടുത്താത്ത തിൽ യോഗം ദുഃഖം രേഖ പെടുത്തി.

Second Paragraph (saravana bhavan

പ്രസിഡൻ്റ് ബി. ഹരികൃഷ്ണമേനോൻ് അദ്ധ്യക്ഷതവഹിച്ചു . സി.വി.വിജയൻ, ശിവദാസ് മൂത്തേടത്ത്, മാധവൻ പൈക്കാട്ട്, പി.എ. അശോക കുമാർ, എം. മോഹൻദാസ്, സി.പി. ശ്രീധരൻ, കെ. ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.  ഭാരവാഹികളായി ബി.ഹരികൃഷ്ണമേനോൻ (പ്രസിഡൻ്റ്) സി.വി. വിജയൻ, (സെക്രട്ടറി) മാധവൻ പൈക്കാട്ട് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

.