Above Pot

കോട്ടപ്പടി തിരുന്നാളിന് കൊടിയേറി

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ ക്രിസ്തുമസ് ദിനത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ ലാസറിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്‌ത തിരുന്നാളിന് രാവിലെ 6 ന്റെ ദിവ്യബലിക്കു ശേഷം വികാരി ഫാ.ഷാജി കൊച്ചുപുരയ്ക്കൽ കൊടിയേറ്റ് കർമം നിർവഹിച്ചു.30 ആം തീയ്യതി അഭിവദ്യ പിതാവ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ കൈ വെപ്പ് ശുശ്രൂഷയിലൂടെ ഇടവകയിലെ മൂന്നു ഡീക്കന്മാർ തിരുപ്പട്ടം സ്വീകരിക്കും.

First Paragraph  728-90


ജനുവരി 1 ന് പ്രെസുദേന്തി വാഴ്ച മുഖ്യ കാർമ്മികൻ മോൺ. ജോസ് കോനിക്കര തുടർന്ന് ദേവാലയത്തിന്റെയും യു. എ. ഇ പ്രവാസി കൂട്ടായ്മ ഒരുക്കിയ ബഹുനില പന്തലിന്റെയും ദീപാലങ്കാര സ്വിച്ച്ഓൺ കർമ്മം സിനി ആർട്ടിസ്റ് ശിവജി ഗുരുവായൂർ നിർവഹിക്കും തുടർന്ന് കോട്ടപ്പടി സെലിബ്രേഷൻ കമ്മറ്റി ഒരുക്കിയ ഗാനമേള, 2 ആം തീയ്യതി രാവിലെ പത്തു മണി മുതൽ കോട്ടപ്പടി സ്റ്റോറീസ് ഒരുക്കുന്ന ബാൻഡ് മത്സരം വൈകിട്ട് 6 ന് ദിവ്യബലി തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷ,വീടുകളിൽ നിന്നുള്ള അമ്പു, വള ദേലയത്തിൽ എത്തി തുടർന്ന് ബാൻഡ് മത്സരം,തേര് മത്സരം എന്നിവയുണ്ടാകും.

Second Paragraph (saravana bhavan

തിരുന്നാൾ ദിനമായ ജനുവരി 3 ന് രാവിലെ 5:45 ന് 8-നും ദിവ്യബലി, 10:30 നു ആഘോഷമായ തിരുന്നാൾ ദിവ്യബലി മുഖ്യ കാർമ്മികൻ  ഫാ. ജോസ് എടക്കളത്തൂർ വൈകിട്ട് നാലിന് വിശുദ്ധ കുർബാന തുടർന്ന് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം, രാത്രി 10 മണിക്ക് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എടുത്തു വയ്ക്കൽ തുടർന്ന് വെസ്റ്റ് ഗേറ്റ് സ്പോൺസർ ചെയ്യുന്ന വർണ്ണമഴ തിരുന്നാൾ ദിനത്തിൽ മാത്രം പുറത്തെടുക്കുന്ന പൂർവികർക്കു കണ്ടു കിട്ടിയ വിശുദ്ധ ലാസർ പുണ്യവാന്റെ രൂപം തൊട്ടു വണങ്ങൽ. 4 ആം തീയ്യതി രാവിലെ സകല മരിച്ചവർക്കു വേണ്ടിയുള്ള ഒപ്പീസ് അന്നിദ, വൈകിട്ട് 7 മണിക്ക് യുണൈറ്റഡ് ക്ലബ് സ്പോൺസർ ചെയ്യുന്ന ഗാനമേള. പ്രസ്‌തുത ചടങ്ങുകൾക്ക് വികാരി . ഫാ. ഷാജി കൊച്ചുപുരയ്ക്കൽ അസി. വികാരി എഡ്‌വിൻ ഐനിക്കൽ, ജനറൽ കൺവീനർ ബാബു. വി.കെ ട്രസ്റ്റിമാരായ പോളി.കെ.പി, സെബി താണിക്കൽ, ഡേവിസ്.സി.കെ വിവിധ കമ്മിറ്റി കൺവീനർമാർ, പി.ആർ.ഒ ജോബ്.സി.ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകും.