കസഖിസ്ഥാനിൽ യാത്ര വിമാനം തർന്ന് 42 പേർ കൊല്ലപ്പെട്ടു.
മോസ്‌കോ: റഷ്യയിലേക്ക് പറന്ന അസർബൈജാൻ എയർ ലൈൻസിന്റെ യാത്രാവിമാനം കസാഖിസ്ഥാനില്‍ തകര്‍ന്നുവീണു.42 പേർ കൊല്ലപ്പെട്ടു.62 യാത്ര ക്കാരും അഞ്ച് ജീവനക്കാരുമടക്കം 67 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 25പേര് പരിക്കുകളോടെ രക്ഷ പെട്ടു. ഇതിൽ അഞ്ച് പേർ അതീവ ഗുരുതരാവസ്ഥയിൽ ആണ്
കസാഖിസ്ഥാനിലെ അക്തൗ ഏരിയയ്ക്ക് സമീപമാണ് സംഭവം. . ബക്കുവില്‍ നിന്ന് റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്നു വിമാനം. ഗ്രോസ്നിയിലെ മൂടല്‍മഞ്ഞ് കാരണം വിമാനം വഴിതിരിച്ചുവിട്ടു. വിമാനത്താവളത്തിന് മുകളില്‍ നിരവധി തവണ റൗണ്ട് ചെയ്ത ശേഷമായിരുന്നു അപകടമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.