
എസ് വൈ എസ് കേരള യുവജന സമ്മേളനം.

തൃശൂര്‍: എസ് വൈ എസ് കേരള യുവജന സമ്മേളനം ഡിസംബര്‍ 26 മുതല്‍ 29 വരെ ആമ്പല്ലൂര്‍ നൂറുല്‍ ഉലമ നഗരിയില്‍ നടക്കും. 10,000 സ്ഥിരം പ്രതിനിധികളും പ്രതിദിനം 25
,000 അതിഥി പ്രതിനിധികളും പങ്കെടുക്കും. ആറുവേദികളിലായി നടക്കുന്ന സമ്മേളനം രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ വികസനത്തിനായുള്ള ക്രിയാത്മക ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും പഠനങ്ങളും സംഘടിപ്പിക്കും. രാജ്യത്തെ മുസ്ലിം ജീവിതവും യുവാക്കളുടെ പുരോഗതിയും പ്രത്യേകമായി ചര്‍ച്ച ചെയ്യും.

ഫ്യൂച്ചര്‍ കേരള സമ്മിറ്റ്, നെക്സ്റ്റ്‌ജെന്‍ കോണ്‍ക്ലേവ്, ഹിസ്റ്ററി ഇന്‍സൈറ്റ്, യംഗ് ഇന്ത്യ നാഷനല്‍ സെമിനോസിയം, സാംസ്‌കാരിക സംവാദങ്ങള്‍ എന്നീ ഉപസമ്മേളനങ്ങളും യുവത്വത്തിന്റെ വിദ്യാഭ്യാസ, തൊഴില്‍ ഭാവിയും അവസരങ്ങളും പ്രമേയമാക്കി സംഘടിപ്പിക്കുന്ന എന്‍ജെന്‍ എക്‌സ്‌പോയും സമ്മേളനത്തിലെ സുപ്രാധന ഉള്ളടക്കമാകും.

വിവിധ സെഷനുകളിലായി ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍, വിദഗ്ധര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പണ്ഡിതന്‍മാര്‍ സംബന്ധിക്കും. ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ നടന്നു വരുന്ന സംഘടനയുടെ പ്ലാറ്റിനം ഇയര്‍ പരിപാടികളുടെ സമാപനമായാണ് കേരള യുവനജന സമ്മേളനം നടക്കുന്നത്.