നിയമങ്ങളും ചട്ടങ്ങളും കാട്ടി ജനങ്ങളെ ഭയപ്പെടുത്തരുത് :മന്ത്രി കെ. രാജൻ
ഗുരുവായൂർ: നിയമങ്ങളും ചട്ടങ്ങളും കാട്ടി ഉദ്യോഗസ്ഥർ ജനങ്ങളെ ഭയപ്പെടുത്തരുതെന്ന് മന്ത്രി കെ.രാജൻ. ജനങ്ങളെ സഹായിക്കാനുള്ള മാർഗരേഖകളാണ് നിയമങ്ങളും ചട്ടങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. ചാവക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് ഗുരുവായൂർ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ്, പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. നാല് കൗണ്ടറുകളിലായാ ണ് പരാതി സ്വീകരിക്കുന്നത്. മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, കലക്ടർ അർജുൻ പാണ്ഡ്യൻ, എം.എൽ. എമാരായ എൻ.കെ. അക്ബർ, മുരളി പെരുനെല്ലി എന്നിവർ പരാതി കേൾക്കാനുണ്ടായിരുന്നു.