Header 1 vadesheri (working)

ഗുരുവായൂരിൽ അംബേദ്കർ ഗ്രാമം പദ്ധതി നിർമാണ ഉത്ഘാടനം.

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭ 41-ാം വാർഡിലെ കൊളാടിപ്പറമ്പ് അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം എം.എൽ.എ എൻ കെ. അക്ബർ നിർവ്വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

സ്റ്റേറ്റ് നിർമ്മിതി കേന്ദ്രം എക്സി. എൻജിനീയർ സതീദേവി പദ്ധതി വിശദീകരണം നടത്തി. കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നതിനായി സ്ഥലം വിട്ടു നൽകിയ സൂര്യഭായിയുടെ മകൾ  ദിവ്യ നഗരസഭ ചെയർമാന് ആധാരം കൈമാറി.

കൗൺ സിലർ ദിവ്യ സജി നഗരസഭ പട്ടികജാതി വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ അജിത ദിനേശൻ, നഗരസഭ ആസൂത്രണ ഉപാദ്ധ്യക്ഷൻ .ടി.ടി.ശിവദാസൻ    പട്ടികജാതി വികസന ഓഫീസർ  അഞ്ജിത അശോക്  എന്നിവർ സംസാരിച്ചു

Second Paragraph  Amabdi Hadicrafts (working)