Above Pot

സി ബി എഫ് പി ഒ യുടെ വിപണന കേന്ദ്രം തുറന്നു.

ചാവക്കാട്.  കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ കീഴിൽ ചാവക്കാട് മേഖലയിൽ കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ചു വിപണനം ചെയ്യുന്നതിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുമായി പ്രവർത്തിക്കുന്ന കർഷകരുടെ കൂട്ടായ്മയായ “ചാവക്കാട് ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (സി ബി എഫ് പി ഒ) ഓഫിസും മൂല്യവർദ്ധന സംരംഭത്തിന്റെ ഉത്പന്ന വിപണന കേന്ദ്രവും നഗരസഭാ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയർപേർസൺ ഷീജ പ്രശാന്ത് അധ്യക്ഷയായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസ കുട്ടി വലിയകത്ത് ആദ്യവിൽപന നിർവ്വഹിച്ചു. ചാവക്കാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ആഴ്ച ചന്തയുടെ ഉദ്ഘാടനവുംചടങ്ങിൽ എം എൽ എ നിർവ്വഹിച്ചു.ചാവക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സബീന പരീത് റിപ്പോർട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി സുരേന്ദ്രൻ, വിജിത സന്തോഷ്, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് ടി ബി ജയപ്രകാശ്, സെക്രട്ടറി സ്റ്റീഫൻ ജോസ്,ചാവക്കാട് കൃഷി ഓഫീസർ ഇ പി ആനി റോസ്, കൃഷി അസിസ്റ്റന്റ് ആർ മനോജ് എന്നിവർ സംസാരിച്ചു.