Above Pot

ഗുരുവായൂർ ക്ഷേത്രനടയിൽ നഗരസഭയുടെ വിവാഹ രജിസ്ട്രേഷൻ കേന്ദ്രം: ഉദ്ഘാടനം 20ന്

ഗുരുവായൂർ: ക്ഷേത്രപരിസരത്ത് നഗരസഭ ആരംഭിക്കുന്ന വിവാഹ രജിസ്ട്രേഷൻ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഡിസംബർ 20 ന് വൈകീട്ട് നാലിന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. കിഴക്കെ നടയിലെ ദേവസ്വം വൈജയന്തി ബിൽഡിങിലാണ് കേന്ദ്രം ആരംഭിക്കുന്നതെന്ന് നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

First Paragraph  728-90

. നഗരസഭ ഓഫിസിൽ എത്താതെ തന്നെ കല്യാണ മണ്ഡപത്തിന് തൊട്ടടുത്തുള്ള ഈ കേന്ദ്രത്തിലെത്തി നവദമ്പതിമാർക്ക് രജിസ്ട്രേഷൻ നടത്താം. ഉദ്ഘാടന ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ മുഖ്യാതിഥിയാകും. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീർ, എ.എസ്. മനോജ്, എ. സായിനാഥൻ, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph (saravana bhavan