ഗുരുവായൂർ : ഗുരുവായൂർ ടൗൺഹാളിന് പിറകിൽ നിന്ന് അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. മാലിന്യം വൃത്തിയാക്കുന്നതിനിടെ രാവിലെ ആറ് മണിയോടെ ശുചീകരണ തൊഴിലാളികളാണ്
പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് വളണ്ടിയർ പ്രബീഷ് കോട്ടപ്പടി എത്തി പാമ്പിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളിൻ ടൗൺഹാൾ പരിസരത്ത് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടിരുന്നതായി
തൊഴിലാളികൾ പറഞ്ഞു. ടൗൺഹാൾ പരിസരത്ത് മാലിന്യം
കൂട്ടിയിട്ടിരിക്കനതാണ് ഇഴജന്തുക്കൾ ഇവിടം താവളമാക്കാൻ കാരണം.