Post Header (woking) vadesheri

കുസാറ്റിലും കെ എസ് യു. പിടിച്ചെടുത്തത്, 31വർഷ ത്തിന് ശേഷം.

Above Post Pazhidam (working)

കൊച്ചി: കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാല യൂണിയന്‍ 31 വർഷങ്ങൾക്ക് ശേഷം പിടിച്ചെടുത്ത് കെഎസ്‌യു. കുര്യൻ ബിജു യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ എംഎസ്എഫിനെ ഒഴിവാക്കി ഒറ്റക്കാണ് കെഎസ്‌യു മത്സരിച്ചത്.

Ambiswami restaurant

കാലിക്കറ്റിന് പിന്നാലെ കുസാറ്റിലും കെ.എസ്.യുചെയർമാൻ, ജന:സെക്രട്ടറി ,ട്രഷറാർ ഉൾപ്പടെ പ്രധാന സീറ്റുകളിലെല്ലാം വിജയിച്ച് കെ.എസ്.യു കുതിപ്പ്ജനവിരുദ്ധ സർക്കാരിനെതിരെയുള്ള വിദ്യാർത്ഥികളുടെ വിധിയെഴുത്തെന്ന് അലോഷ്യസ് സേവ്യർകൊച്ചിൻ സർവ്വകലാശാല യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു സർവ്വാധിപത്യം. ചെയർമാൻ, ജന: സെക്രട്ടറി, ട്രഷറാർ സീറ്റുകളിൽ ഉൾപ്പടെ വിജയിച്ച് കുസാറ്റിൽ കെ.എസ്.യു ശക്തി തെളിയിച്ചു. 31 വർഷങ്ങൾക്കു ശേഷമാണ് യൂണിവേഴ്സിറ്റി യൂണിയൻ കെ.എസ്.യു തിരിച്ചുപിടിക്കുന്നത് എന്നതാണ് ശ്രദ്ധേയം.ചെയർമാൻ കുര്യൻ ബിജു, വൈസ് ചെയർപേഴ്സൺ നവീൻ മാത്യൂ, ജന: സെക്രട്ടറി അർച്ചന എസ്.ബി, ജോ. സെക്രട്ടറി മുഹമ്മദ് റാഷിദ് ,ട്രഷറാർ ബേസിൽ എം പോൾ, വിവിധ വിഭാഗങ്ങളിലെ സെക്രട്ടറിമാരായി മുഹമ്മദ് നഫീഹ് കെ.എം, മുഹമ്മദ് സൈനുൽ ആബിദീൻ, സയ്യിൽ മുഹമ്മദ് ഇ.പി, ഫാത്തിമ പി, നിജു റോയ്, ഷിനാൻ മുഹമ്മദ് ഷെരീഫ്,ബേസിൽ ജോൺ എൽദോ, ശരത് പിജെ, എന്നിവർ കെ.എസ്.യു പാനലിൽ വിജയിച്ചു.ഇത്തവണ കെ.എസ്.യു ഒറ്റക്കാണ് കൊച്ചിൻ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്

സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും, നിലവില്‍ ഉണ്ടായിരുന്ന യൂണിയനോടുള്ള കടുത്ത അതൃപ്തിയുമാണ് മൂന്ന് പതിറ്റാണ്ട് കൈവെള്ളയില്‍ കൊണ്ട് നടന്ന യൂണിയന്‍ ഭരണം എസ്എഫ്‌ഐയ്ക്ക് നഷ്ടപ്പെടുത്തിയത്.

Second Paragraph  Rugmini (working)