Post Header (woking) vadesheri

ഘനരാഗസുധാ പ്രവാഹമായി പഞ്ചരത്ന കീർത്തനാലാപനം:

Above Post Pazhidam (working)

Arya bhavan inner

ഗുരുവായൂർ : ദശമി ദിനത്തിൽ ചെമ്പൈ സംഗീതോത്സവ വേദിയെ ആനന്ദ നിർവൃതിയിൽ നിറച്ച് പഞ്ചരത്ന കീർത്തനാലാപനം. സംഗീത മാധൂര്യമായി പഞ്ചരത്ന കീർത്തനങ്ങൾ ആസ്വാദക ഹൃദയങ്ങൾ തൊട്ടു. സർവ്വം സംഗീതമയം. ശ്രീഗണപതിനി എന്ന സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി സ്തുതിയോടെയാണ് ഘനരാഗപഞ്ചരത്ന കീർത്തനാലാപനം തുടങ്ങിയത്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

തുടർന്ന് ജഗദാനന്ദ കാരക എന്ന നാട്ട രാഗത്തിലുള്ള കീർത്തനം ആദിതാളത്തിൽ .പിന്നെ ഗൗള രാഗത്തിൽ ദുഡുകു ഗല . തുടർന്ന് ആരഭി രാഗത്തിൽ സാധിൻ ചെനെ എന്നീ കീർത്തനങ്ങൾ പെയ്തിറങ്ങി. അവസാനമായി എന്തരോ മഹാനുഭാവുലു എന്ന ശ്രീരാഗത്തിലുള്ള അതിപ്രശസ്തമായ കീർത്തനമായിരുന്നു. മേൽപുത്തുർ ആഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സ് താളമിട്ടും കൂടെ പാടിയും ആ കീർത്തനത്തിനൊപ്പം ചേർന്നു.. പഞ്ചരത്ന കീർത്തനാലാപനം ശ്രീ ഗുരുവായൂരപ്പനുള്ള സമ്പൂർണ്ണ ഗാനാർച്ചനയായി.

First Paragraph Jitesh panikar (working)

സംഗീത സാമ്രാട്ടായിരുന്ന ത്യാഗരാജ സ്വാമികളാൽ വിരചിതമാണ് പഞ്ചരത്ന കീർത്തനങ്ങൾ. ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികൾ തൻ്റെ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്ന കീർത്തനാലാപനത്തിൻ്റെ തുടർച്ചയാണ് ദശമി നാളിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ അരങ്ങേറിയത്.

വായ്പാട്ടിൽ ഡോ: ചേർത്തല കെ.എൻ.രംഗനാഥ ശർമ്മ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി ,പാർവ്വതീപുരം പത്മനാഭ അയ്യർ, അടൂർ സുദർശനൻ, ചേപ്പാട് എ.ഇ.വാമനൻ നമ്പൂതിരി , കൊല്ലം ജി.എസ്.ബാലമുരളി, വെച്ചൂർ ശങ്കർ, മൂഴിക്കുളം വിവേക്, ആനയടി പ്രസാദ്,വെള്ളിനേഴി സുബ്രഹ്മണ്യം , ചങ്ങനാശേരി മാധവൻ നമ്പൂതിരി , അറയ്ക്കൽ നന്ദകുമാർ, മുഖത്തല ശിവജി, ആറ്റുവാശേരി മോഹന പിള്ള,
ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യൻ, തെങ്കര മഹാരാജ്, മൂഴിക്കുളം ഹരികൃഷ്ണൻ, ഡോ. നെടുംകുന്നം ശ്രീദേവ് രാജഗോപാൽ,
ഡോ.ഗുരുവായൂർ കെ.മണികണ്ഠൻ, കെ.സി. വിവേക് രാജ, ആർ.വി.വിശ്വനാഥൻ, മാതംഗി സത്യമൂർത്തി ,ഡോ.ബി.അരുന്ധതി, ഡോ.വിജയലക്ഷ്മി സുബ്രഹ്മണ്യം, ഡോ.എൻ.ജെ നന്ദിനി, പുഷ്പരാമകൃഷ്ണൻ, സ്വാതി രംഗനാഥ്, മോഹനശർമ്മ ,ശന്തള രാജു, വൈഷ്ണവി ആനന്ദ്, ഗുരുവായൂർ ഭാഗ്യലക്ഷ്മി, എസ്.
ആനന്ദിഎന്നി സംഗീതജ്ഞർ അണിനിരന്നു.

പുല്ലാങ്കുഴലിൽ ഡോ.പി.പത്മേഷ് അകമ്പടിയേകി. വയലിനിൽ തിരുവിഴ ശിവാനന്ദൻ, ഇടപ്പള്ളി എ അജിത്ത് കുമാർ, കണ്ടാദേവി വിജയരാഘവൻ, മാഞ്ഞൂർ രഞ്ജിത്, തിരുവിഴ വിജു എസ് ആനന്ദ്, അമ്പലപ്പുഴ പ്രദീപ്, കിള്ളിക്കുറിശ്ശിമംഗലം ഇ പി രമേശ്, തിരുവിഴ ജി ഉല്ലാസ്, അരവിന്ദ് ഹരിദാസ്, സുനിതാ ഹരിശങ്കർ, ബിന്ദു കെ ഷേണായി, ഡോ.ജയശങ്കർ, ഡോ.മുത്തുകുമാരൻ,ഗുരുവായൂർ നാരായണൻ എന്നിവരും മൃദംഗത്തിൽ പ്രൊഫ.വൈക്കം പി.എസ്.വേണുഗോപാൽ ,എൻ.ഹരി, ജി.ചന്ദ്രശേഖരൻ നായർ , ഡോ.കെ.ജയകൃഷ്ണൻ, അയ്മനം സജീവ്, കുഴൽമന്ദം ജി രാമകൃഷ്ണൻ, കോട്ടയം സന്തോഷ്, കവിയൂർ സനൽ, ശ്രീകാന്ത് പുളിക്കൻ, ഇലഞ്ഞിമേൽ സുശീൽ കുമാർ, കോടംതിരപ്പള്ളി പരമേശ്വരൻ, അനീഷ് കുട്ടംപേരൂർ, ആലുവ ഗോപാലകൃഷ്ണർ, എളമക്കര അനിൽകുമാർ, മുളങ്കാടകം സൂരജ്, അനിൽകുമാർ, കടക്കാവൂർ രാജേഷ് നാഥ് എന്നിവരും ഗഞ്ചിറയിൽ ശങ്കര സുബ്രഹ്മണ്യവും പക്കമേളമൊരുക്കി.

ഘടം വാദനത്തിന് മാഞ്ഞൂർ ഉണ്ണിക്കൃഷ്ണൻ,കോവൈ സുരേഷ്, ഉടുപ്പി ബാലകൃഷ്ണൻ, മങ്ങാട് അഞ്ചൽ കൃഷ്ണ അയ്യർ, പി.വി.നാരായണൻ, ആലുവ രാജേഷ് എന്നിവരും, മുഖർ ശംഖിൽ കണ്ണൂർ സന്തോഷ്, പരവൂർ ഗോപകുമാർ, തിരുനക്കര രതീഷ്, പയ്യന്നൂർ ഗോവിന്ദ പ്രസാദ്, തൊടുപുഴ നടരാജൻ ഇടയ്ക്കയിൽ ജ്യോതി ദാസ് ഗുരുവായൂരും ഇരിഞ്ഞാലക്കുട നന്ദകുമാറും പക്കമേളം ഒരുക്കി