
പൈതൃകം കർമ്മ ശ്രേഷ്ഠ പുരസ്‌കാരം മണ്ണൂർ രാജകുമാരനുണ്ണിക്ക്.

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം മണ്ണൂർ രാജകുമാരനുണ്ണിക്ക് സമ്മാനിക്കും. പൊന്നാടയും പ്രശസ്തിപത്രവും പതിനായിരം രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. ഡിസം. 11 ന് രാവിലെ 9ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.കെ.രാധാകൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കും.

ഏകാദശി നാളിൽ രുഗ്മിണി റീജൻസിയിൽ പുലർച്ചെ അഞ്ച് മുതൽ ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയുടെ നേതൃത്വത്തിൽ സപരിവാരപൂജ നടക്കും. തുടർന്ന് സാംസ്‌കാരിക സമ്മേളനത്തിന് ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിക്കും. അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിക്കും. ചിറ്റ്മാൻ ഓഫ് ദ ഇയർ പുരസ്കാരം നേടിയ പി.എസ്. പ്രേമാനന്ദനെ ആദരിക്കും. സന്ധ്യക്ക് ദീപക്കാഴ്ച്ച ഒരുക്കും.
അഡ്വ രവി ചങ്കത്ത്, ഡോ. കെ.ബി. പ്രഭാകരൻ, ശ്രീകുമാർ പി. നായർ, കെ.കെ. വേലായുധൻ, എ.കെ. ദിവാകരൻ, മണലൂർ ഗോപിനാഥൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
