Header 1 vadesheri (working)

ഉദയാസ്തമന പൂജ, ദേവസ്വം തീരുമാനത്തിൽ ഇടപെടാതെ ഹെക്കോടതി;

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഏകാദശി നാളിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്കെല്ലാം ദർശനം ഉറപ്പാക്കാൻ ക്ഷേത്രം തന്ത്രിയുടെ അനുമതിയോടെ ഉദയാസ്തമന പൂജാ വഴിപാട് മറ്റൊരു ദിവസത്തേക്ക് മാറ്റിയ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനത്തിൽ ഇടപെടാതെ ഹൈക്കോടതി.

First Paragraph Rugmini Regency (working)

ഉദയാസ്തമന പൂജ നിത്യപൂജയുടെ ഭാഗമല്ലെന്നും വഴിപാട് മാത്രമാണെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രിയുടെ തീരുമാനം അന്തിമമാണെന്നും കോടതി വിലയിരുത്തി.

ഉദയാസ്തമന പൂജ മാറ്റിയ
ദേവസ്വം ഭരണ സമിതി തീരുമാനത്തിൽ ഇടപെടാൻ ഹൈകോടതി വിസമ്മതിച്ചു. ഏകാദശി ദിവസം കൂടുതൽ പേർക്ക് ദർശന സൗകര്യം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഉദയസ്തമന പൂജ വേണ്ടെന്ന തീരുമാനം കൈകൊണ്ടതെന്നു മാനേജിങ് കമ്മിറ്റീ ചൂണ്ടികാട്ടി. കമ്മിറ്റീ തീരുമാനം ഹർജിക്കാർ ചോദ്യം ചെയ്തിട്ടിലെന്നും കോടതി പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

സർക്കാരിന് വേണ്ടി സീനിയർ ഗവ പ്ലീഡർ പി രാജ്‌മോഹനും, ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റീക് വേണ്ടി സ്റ്റാൻഡിങ് കൗൺസിൽ ടി കെ വിപിൻ ദാസും . ക്ഷേത്രംതന്ത്രിക്കു വേണ്ടി സീനിയർ അഡ്വ ടി കൃഷ്ണൻ ഉണ്ണിയും ഹാജരായി.