പോക്സോ, പിയാനോ അധ്യാപകന് 29 വര്‍ഷം തടവും 4.5 ലക്ഷം രൂപ പിഴയും
ചാവക്കാട്: പതിനാലുകാരിയോട് ലൈംഗികാതിക്രമം നടത്തിയ പിയാനോ അധ്യാപകന് 26 വര്‍ഷം കഠിന തടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എളവള്ളി ചിറ്റാട്ടുകര വടക്കേത്തറ വീട്ടില്‍ ജോഷി(56)യെ ആണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 18 മാസം കൂടി അധികതടവ് അനുഭവിക്കണം.
2023 സെപ്റ്റംബര്‍ 10 മുതല്‍ 24 വരെയുള്ള കാലയളവില്‍ പിയാനോ ക്ലാസ്സ് നടത്തുന്ന സ്ഥാപനത്തില്‍ വച്ച് ഇരയായ പെണ്‍കുട്ടിയോട് പലതവണ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പാവറട്ടി പോലീസ് സ്റ്റേഷനിലെ ജി.എസ്.സി.പി.ഒ. ബിന്ദു ഹാജരാക്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ. പി.എസ്. സോമന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ആദ്യാന്വേഷണം നടത്തി. തുടരന്വേഷണം നടത്തിയ എസ്.ഐ. ഡി. വൈശാഖ് പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.