പെർമിറ്റ് ഇല്ലാത്ത ഓട്ടോ റിക്ഷകൾക്ക് എതിരെ നടപടി
ചാവക്കാട് :ടൗണിലെ ഓട്ടോറിക്ഷ പാർക്കിംഗ് പെർമിറ്റ് പുതുക്കി എംബ്ലം നൽകുന്ന നടപടികൾ അവസാന ഘട്ടത്തേക്ക് ചാവക്കാട് പോലീസും മുൻസിപ്പാലിറ്റിയും ചേർന്ന് അംഗീകൃത ട്രേഡ് യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് പുതിയ എംബ്ലം നൽകുന്നത് ഇന്നും ഇന്നലെയും ആയി ചാവക്കാട് ടൗണിൽ ഓടുന്ന ഓട്ടോറിക്ഷകൾക്ക് രേഖകൾ ക്ലിയർ ചെയ്തു നമ്പറുകൾ നൽകുന്നത് 200 ഓളം നമ്പറുകൾ നൽകി കഴിഞ്ഞു
ചാവക്കാട് സിഐയുടെ നിർദ്ദേശപ്രകാരം പോലീസാണ് രേഖകൾ പരിശോധിക്കുന്നത് ട്രേഡ് യൂണിയൻ നേതാക്കളായ ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷൻ പ്രസിഡണ്ട് എം.എസ്. ശിവദാസ് സിഐടിയു മോട്ടോർ യൂണിയൻ ഏരിയ സെക്രട്ടറി ടി എസ് ദാസൻ ബിഎംഎസ് ഏരിയ പ്രസിഡണ്ട് കെ എ ജയതിലകൻ എ വി ജാഫർ മനോജ്
കൂർക്ക പറമ്പിൽ എ കെ അലി കേറ്റി ഷാജു എന്നിവർ നേതൃത്വം നൽകി
ചാവക്കാട് ടൗണിൽ പെർമിറ്റ് ഇല്ലാതെ ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന് ചാവക്കാട് എസ് ഐ പ്രീതാ ബാബു അറിയിച്ചു