ഉദയ സാഹിത്യ പുരസ്‌കാരം  വിനീഷ് കെ.എൻ, ഷനോജ് ആർ ചന്ദ്രൻ, ശൈലൻ എന്നിവർക്ക്

Above Post Pazhidam (working)

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ഉദയ സാഹിത്യപുരസ്‌കാരം 2024 പ്രഖ്യാപിച്ചു. നോവൽ – നിഴൽപ്പോര്, വിനീഷ് കെ.എൻ; ചെറുകഥ – കാലൊടിഞ്ഞ പുണ്യാളൻ, ഷനോജ് ആർ ചന്ദ്രൻ; കവിത – രാഷ്ട്രമീ-മാംസ, ശൈലൻ എന്നിവരുടെ പുസ്തകങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.

Poonthanam
Rugmani 700-200

200ൽ പരം എഴുത്തുകാരിൽ നിന്നാണ് കെ. എ. മോഹൻദാസ്, റഫീഖ് അഹമ്മദ്, മനോഹരൻ പേരകം എന്നിവരടങ്ങിയ അവാർഡ് നിർണ്ണയ സമിതി കൃതികൾ തെരഞ്ഞെടുത്തത്. ഡിസംബർ 23ന് ഇരട്ടപ്പുഴയിൽ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.

Vasudev Inn

തെരഞ്ഞെടുത്ത ഓരോ കൃതിക്കും 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും പുരസ്കാരമായി നൽകുന്നതാണ്.