Header 1 vadesheri (working)

ഗുരുവായൂരിൽ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ ഉന്തും തള്ളും.

Above Post Pazhidam (working)

ഗുരുവായൂർ : വാർഡ് വിഭജനത്തിൽ പ്രമേയം അവതരിപ്പിച്ച് എൽ.ഡി.എഫ് വെട്ടിലായി. പ്രമേയം ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷത്തെ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ ചൂണ്ടിക്കാട്ടിയത് സെക്രട്ടറിയും ശരിവെച്ചതോടെ ഭരണപക്ഷം വെട്ടിലായി. ഇതിനിടെ കോൺഗ്രസ് – സി.പി.എം അംഗങ്ങൾ തമ്മിൽ ഉന്തുംതള്ളും നടന്നു.

First Paragraph Rugmini Regency (working)

വാസഗൃഹങ്ങളുടെ എണ്ണം കണക്കാക്കിയുള്ള വാർഡ് വിഭജനത്തിനെതിരെ സി.പി.എമ്മിലെ ബിബിത മോഹനാണ് പ്രമേയം അവതരിപ്പച്ചത്. നഗര കേന്ദ്രത്തിലെ വാർഡുകളിൽ 500 നടുത്ത് മാത്രം വോട്ടർമാരും മറ്റ് മേഖലകളിൽ 2000 ഓളം വോട്ടർമാരും ഉള്ള സ്ഥിതിയാണെന്ന് ബിബിത
പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. എ.എം. ഷെഫീർ . എ.എസ്. മനോജ്, പി.കെ. നൗഫൽ, ദേവിക ദിലീപ്, ബിന്ദു പുരുഷോത്തമൻ, എ.വി. അഭിലാഷ്, പി.ടി. ദിനിൽ എന്നിവർ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.

ഇത്തരം പ്രമേയം അവതരിപ്പിക്കാൻ കൗൺസിലിന് അധികാരമില്ലെന്നായിരുന്നു ബി.ജെ.പിയിലെ ശോഭ ഹരിനാരായണൻ്റെ നിലപാട്. പ്രമേയം ചട്ടവിരുദ്ധമാണെന്ന് കോൺഗ്രസിലെ കെ.പി. ഉദയനും പറഞ്ഞു. സി.എസ്. സൂരജ്, കെ.പി.എ. റഷീദ്, ജോയി എന്നിവർ പ്രമേയത്തെ എതിർത്തു. വോട്ടിനിട്ടാണ് പ്രമേയം അംഗീകരിച്ചത്. തുടർന്ന് സംസാരിച്ച സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ നഗരസഭയുടെ പരിധിയിൽ വരാത്ത കാര്യത്തിൽ പ്രമേയം പാസാക്കാൻ കൗൺസിലിന് അധികാരമില്ലെന്ന് അറിയിച്ചു. ആഹ്ലാദാരവങ്ങളോടെയാണ് സെക്രട്ടറിയുടെ വിശദീകരണത്തെ പ്രതിപക്ഷം വരവേറ്റത്.

Second Paragraph  Amabdi Hadicrafts (working)

കൗൺസിലിൻ്റെ വികാരം ഉൾക്കൊള്ളുന്ന പ്രമേയം അധികൃതർക്ക് നൽകുമെന്ന് ചെയർമാൻ എം. കൃഷ്ണദാസ് പറഞ്ഞു. തൻ്റെ മൈക് ഓഫ് ചെയ്തതിനെതിരെ കെ.പി. ഉദയൻ നടുത്തളത്തിലിറങ്ങിയപ്പോൾ സി.പിഎമ്മിലെ ദിനിൽ എത്തിയതോടെ വാക്കുതർക്കമായി. ഇരുപക്ഷക്കാരും നടുത്തളത്തിലെത്തി ഉന്തും തള്ളുമായി. ഏറെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.