Header 1 vadesheri (working)

ദേശീയ വിര വിമുക്തി ദിനം ആചരിച്ചു.

Above Post Pazhidam (working)

ചാവക്കാട്  : നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വിര വിമുക്ത ദിനം ആചരിച്ചു. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ. വി. മുഹമ്മദ് അൻവർ ആൽബൻഡസോൾ ഗുളിക വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. രാംകുമാർ വിഷയാവതരണം നടത്തി. പ്രധാന അധ്യാപിക സിസ്റ്റർ പി.എ.എൽസി, ഡോ.ഷബ്ന, പബ്ലിക് ഹെൽത്ത് നഴ്സ് ഉഷ പുഷ്പൻ , ജെ. പി. എച്ച്. എൻ. മാരായ സുസ്മിത സനീഷ്, സന മുഹമ്മദ്,നേഴ്സ്മാരായ പി. വി.ബിജി,അഞ്ചു പോൾ എന്നിവർ സംസാരിച്ചു. പി. ടി. എ. പ്രസിഡന്റ് വിമൽ സ്വാഗതവും ഹെൽത്ത് ക്ലബ്ബ് കോർഡിനേറ്റർ സിസ്റ്റർ ശോബി ജോസ് നന്ദിയും പറഞ്ഞു.

നഗരസഭ പരിധിയിലെ എല്ലാ വിദ്യാലയങ്ങളിലും അംഗൻവാടികളിലും ഒന്ന് മുതൽ 19 വയസ്സ് വരെ പ്രായമുള്ളവർക്ക് ആൽബൻഡസോൾ ഗുളിക വിതരണം ചെയ്തു. നവംബർ 26ന് ലഭിക്കാത്തവർക്ക് മോബപ്പ് ദിനമായ ഡിസംബർ മൂന്നിന് ഗുളികകൾ വിതരണം ചെയ്യും.

Second Paragraph  Amabdi Hadicrafts (working)