ആസ്വാദകരുടെ മനം നിറച്ച് സുധാ രഘുനാഥൻ്റെ കച്ചേരി
ഗുരുവായൂർ :ആസ്വാദക ഹൃദയങ്ങളെ ഭക്തി സാന്ദ്രമാക്കി പത്മഭൂഷൺ സുധാരഘുനാഥിൻ്റെ സംഗീത കച്ചേരി.. സുവർണ ജൂബിലി നിറവിലെത്തിയ ചെമ്പൈ സംഗീതോത്സവം 2024 ലെ ആദ്യ വിശേഷാൽ കച്ചേരിയാണ് സുധാ രഘുനാഥ് അവതരിപ്പിച്ചത്.
ശോഭില്ലു സപ്തസ്വര എന്ന ത്യാഗരാജ കൃതിയാണ് ആദ്യം ആലപിച്ചത്. തുടർന്ന് ശ്രീ സത്യനാരായണം എന്ന മുത്തുസ്വാമി ദീക്ഷിതർ രചിച്ച കീർത്തനം ശുഭപന്തുവരാളി രാഗത്തിൽ പാടി. തുടർന്ന് ഭജൻസ് ആലപിച്ചു. എന്നതവം ശെയ്തനെ എന്ന പാപനാശം ശിവം രചിച്ച തമിഴ് കൃതിയോടെയാണ് കച്ചേരിക്ക് പരിസമാപ്തിയായത്. എമ്പാറ കണ്ണൻ (വയലിൻ) നെയ് വേലി സ്കന്ദസുബ്രഹ്മണ്യം (മൃദംഗം) ,വെള്ളാറ്റഞ്ഞൂർ ശ്രീജിത് (മുഖർ ശംഖ് ) എന്നിവർ പക്കമേളമൊരുക്കി.
സുധാരഘുനാഥനും മറ്റ് കലാകാരൻമാർക്കും ഗുരുവായൂർ ദേവസ്വത്തിൻ്റെ ഉപഹാരം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ സമ്മാനിച്ചു