Post Header (woking) vadesheri

ഗുരുവായൂരിലെ മോഷണ പരമ്പര, പ്രതി അറസ്റ്റിൽ.

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ മേഖലയിൽ മാല മോഷണ പരമ്പര നടത്തിയ പ്രതി പിടിയിൽ. താനൂർ സ്വദേശി രാമനാട്ടുകരയിൽ താമസിക്കുന്ന മൂർക്കാടൻ പ്രദീപിനെയാണ് (45) അറസ്റ്റ് ചെയ്തത്. വിവിധ സംഭവങ്ങളിലായി 15 പവനോളം സ്വർണം ഇയാൾ കവർന്നിരുന്നു.

Ambiswami restaurant

കഴിഞ്ഞ സെപ്തംബറിൽ ഗുരുവായൂർ ക്ഷേത്രശനത്തിനെത്തിയ കൊല്ലം ഓച്ചിറ ചക്കനാല്‍ വില്ലേജില്‍ ചൈതന്യ വീട്ടില്‍ രത്‌നമ്മ(63) യുടെ മൂന്നര പവന്റെ മാലയും തിരുവെങ്കിടം ഫ്രണ്ട്‌സ് റോഡില്‍ കൈപ്പട ഉഷ (44) യുടെ രണ്ടു പവന്‍ മാലയുടെ ഒരു ഭാഗവും ഇയാൾ കവർന്നിരുന്നു. ഒരാഴ്ച മുമ്പ് പഴയ ബി.എസ്.എൻ.എൽ ഓഫിസിന് സമീപം പുളിയശേരി ലിജേഷിൻ്റെ ഭാര്യ സിധുവിൻ്റെ അഞ്ച് പവൻ വരുന്ന മാലയും കവർന്നിരുന്നു.

റെയിൽവേ സ്റ്റേഷനിൽ തന്നെ മറ്റൊരു യാത്രക്കാരിയുടെ മാലയും കവർന്നിരുന്നു. തടയാൻ ശ്രമിച്ച റെയിൽവേ പൊലീസിനെ ആക്രമിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. തിരുവെങ്കിടം സ്വദേശി സന്തോഷിൻ്റെ ബൈക്കും ഇയാൾ മോഷ്ടിച്ചിരുന്നു. പല വീടുകളിലും ഓടുപൊളിച്ചും വാതിൽ കുത്തിതുറന്നും മോഷണ ശ്രമവും നടത്തി. പൊലീസിന് തലവേദനയായിരുന്ന പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ നമ്പറും കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് കുടുക്കിയത്. 17 ഓളം കേസുകളിൽ പ്രതിയാണ് പ്രദീപെന്ന് പൊലീസ് പറഞ്ഞു. ഏഴ് മാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്.

Second Paragraph  Rugmini (working)

മോഷണത്തിന് ശേഷം രാമനാട്ടുകരയിലെ താമസ സ്ഥലത്തേക്ക് തിരിച്ചു പോവുകയാണ് ഇയാളുടെ രീതി. ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കമീഷണർ ആർ. ഇളങ്കോയുടെ നിർദേശ പ്രകാരം എ.സി.പി കെ.എം. ബിജു, ടെമ്പിൾ എസ്.എച്ച്.ഒ ജി. അജയ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. ഇയാളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. 83 ഗ്രാമോളം സ്വർണം കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ സ്വർണം വിൽക്കാൻ സഹായിച്ചയാളും വലയിലായതായാണ് സൂചന.

Third paragraph