Above Pot

പുതിയ വർഷത്തെ കലണ്ടർ ഗുരുവായൂർ ദേവസ്വം  പുറത്തിറക്കി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷ ദിനങ്ങളും ഉൽസവാദി ചടങ്ങുകളും ആധികാരികമായും സമഗ്രമായും അറിയാൻ ഗുരുവായൂർ ദേവസ്വം കലണ്ടർ പുറത്തിറക്കി.
2025വർഷത്തെ ഗുരുവായൂർ ദേവസ്വം കലണ്ടറിൻ്റെ പ്രകാശനം ഇന്ന് ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിൽ നടന്നു..

First Paragraph  728-90

Second Paragraph (saravana bhavan

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു ഗുരുവായൂർ എം എൽ എ  എൻ.കെ. അക്ബറിന് നൽകിയാണ് കലണ്ടറിൻ്റെ പ്രകാശനം നിർവ്വഹിച്ചത്.
നേരത്തെ ക്ഷേത്രം സോപാനപ്പടിയിൽ ശ്രീ ഗുരുവായൂരപ്പന് ആദ്യം കലണ്ടർ സമർപ്പിച്ചിരുന്നു.

ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ,
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ , ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ,ഡി.എ മാരായ കെ.രാധിക, എം.രാധ, , പി.ആർ.ഒ വിമൽ ജി.നാഥ്, എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ജിഎസ്ടി ഉൾപ്പെടെ 60 രൂപയാണ് കലണ്ടറിൻ്റെ വില. കിഴക്കേ നടയിലുള്ള ദേവസ്വം ബുക്ക്സ്റ്റാളിൽ നിന്ന് കലണ്ടർ ലഭിക്കും.