Header 1 vadesheri (working)

നാട്ടാന പരിപാലന മാർഗ്ഗരേഖ,ഗുരുവായൂരിലെ ആചാരങ്ങൾക്ക് തടസ്സം

Above Post Pazhidam (working)

ഗുരുവായൂർ: കോടതിയുടെ മാർഗ രേഖ പ്രകാരം രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ എഴുന്നള്ളിപ്പിന് വിലക്കുള്ളതിനാൽ ഏകാദശി ദിവസം പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് തടസമുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ. ഇക്കാര്യം വിശദീകരിച്ച് ജില്ലാതല മോണിറ്ററിങ് കമ്മിറ്റിക്ക് കത്ത് നൽകുമെന്നും ചെയർമാൻ പറഞ്ഞു.

First Paragraph Rugmini Regency (working)

മാർഗരേഖക്കനുസൃതമായി ഗജരാജൻ അനുസ്മരണ ഘോഷയാത്രയിൽ മാറ്റങ്ങളുണ്ടാകും. ഘോഷയാത്ര സമയത്ത് ആളുകൾ ആനകൾക്കടുത്തെത്താതിരിക്കാൻ ബാരിക്കേഡ് കെട്ടും. ഗജരാജ മണ്ഡപത്തിൽ പ്രണാമം അർപ്പിക്കാൻ ഒരു ആനയെ മാത്രമേ കയറ്റൂ. ഭരണസമിതി അംഗങ്ങളടക്കമുള്ളവരും ഈ സമയത്ത് മണ്ഡപത്തിൽ കയറില്ലെന്ന് ചെയർമാൻ പറഞ്ഞു
ഹൈകോടതിയുടെ നാട്ടാന മാർഗരേഖയിലെ നിർദേശങ്ങളിൽ ഇളവാവശ്യപ്പെട്ട് ദേവസ്വം റിവ്യൂ ഹർജി നൽകും. ഗുരുവായൂർ ദേവസ്വത്തിൻ്റെ അഭിപ്രായം കേൾക്കാതെയാണ് മാർഗരേഖയെന്നും ചെയർമാൻ പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)